ചെന്നൈ: സ്പെഷ്യല്‍ ചിക്കന്‍ വിഭവത്തിന് 'അയ്യര്‍ ചിക്കനെ'ന്ന് പേരു നല്‍കി പുലിവാലുപിടിച്ച് ഹോട്ടല്‍. തമിഴ്നാട്ടിലെ മധുരയില്‍ പ്രവര്‍ത്തിക്കുന്ന മിലഗു എന്ന ഹോട്ടലാണ് ചിക്കന്‍ വിഭവത്തിന് 'കുംഭകോണം അയ്യര്‍ ചിക്കന്‍' എന്ന് പേരുനല്‍കി കുഴപ്പത്തിലായത്. 

മാംസ്യ വിഭവത്തിന് അയ്യര്‍ എന്ന് പേരുനല്‍കിയതിനെതിരെ ബ്രാഹ്മണ സംഘടന ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ പ്രത്യേക മതവിഭാഗത്തിന്‍റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയതില്‍ ക്ഷമാപണം നടത്തിയ ഹോട്ടല്‍ അധികൃതര്‍ ചിക്കന്‍ വിഭവത്തിന്‍റെ പേരും മാറ്റി.