മുൻനിര സൈന്യത്തെ പിൻവലിക്കാനും, സമ്പൂർണ്ണ പിന്മാറ്റത്തിൽ ചർച്ച തുടരാനുമായിരുന്നു ഒടുവിൽ നടന്ന മോൾഡോ ചർച്ചയിലെ ധാരണ

ദില്ലി: മോൾഡോ ചർച്ചയിലെ ധാരണയും ചൈന അട്ടിമറിച്ചു. അതിർത്തിയിൽ വീണ്ടും ആയുധബലം കൂട്ടി. കൂടുതൽ മിസൈലുകളും, റോക്കറ്റുകളും, പീരങ്കികളും എത്തിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻനിര സൈന്യത്തെ പിൻവലിക്കാനും, സമ്പൂർണ്ണ പിന്മാറ്റത്തിൽ ചർച്ച തുടരാനുമായിരുന്നു ഒടുവിൽ നടന്ന മോൾഡോ ചർച്ചയിലെ ധാരണ. സൈനിക വിന്യാസവും കൂട്ടിയതായാണ് റിപ്പോർട്ട്.