Asianet News MalayalamAsianet News Malayalam

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേ‍ർന്ന് ചൈന

1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായ ഘട്ടത്തിലാണ് ഈ വ‍ർഷത്തെ സ്വാതന്ത്രദിനം കടന്നു വരുന്നത്.

china wishes india on independence day
Author
Delhi, First Published Aug 15, 2020, 1:13 PM IST

ദില്ലി: 74-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ആശംസകൾ നേർന്ന് ചൈന. സ്വാതന്ത്ര്യദിനത്തിൽ കേന്ദ്രസർക്കാരിനും  ഇന്ത്യൻ ജനതയ്ക്കും ആശംസകൾ നേരുന്നതായി ഇന്ത്യയിലെ ചൈനീസ് അംബാസിഡർ സുൻ വെയ്ഡോം​ഗാണ് ചൈനയുടെ ഔദ്യോ​ഗിക ആശംസകൾ ഇന്ത്യയെ അറിയിച്ചത്. 

മഹത്തായ ചരിത്രമുള്ള മഹത്തായ രണ്ട് രാഷ്ട്രങ്ങളാണ് ഇന്ത്യയും ചൈനയും ഒത്തൊരുമിച്ചുള്ള പ്രവ‍ർത്തനത്തിലൂടെ ഇരുരാഷ്ട്രങ്ങൾക്കും മേഖലയിൽ സമാധാനം ഉറപ്പാക്കാനും വികസനമെത്തിക്കാനും സാധിക്കും ചൈനീസ് അംബാസഡി‍ർ പ്രസ്താവനയിൽ പറഞ്ഞു. 

1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായ ഘട്ടത്തിലാണ് ഈ വ‍ർഷത്തെ സ്വാതന്ത്രദിനം കടന്നു വരുന്നത്. ലഡാക്ക് സംഘ‍ർഷത്തെ തുടർന്ന് വഷളായ ശേഷം ഇരുരാജ്യങ്ങളുടേയും ബന്ധം പൂ‍ർവ്വസ്ഥിതിയിലായിട്ടില്ല. 

ലഡാക്ക് അതി‍ർത്തിയിൽ പലയിടത്തും ഇപ്പോഴും ചൈനീസ് സാന്നിധ്യം തുടരുകയാണ്. ഇന്ന് നടത്തിയ സ്വാതന്ത്ര്യദിനപ്രസം​ഗത്തിൽ അതിർത്തിയിലെ ഏത് പ്രകോപനവും ഇന്ത്യ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നൽകിയിരുന്നു. 

Follow Us:
Download App:
  • android
  • ios