സിമന്റ് കയറ്റി വന്നിരുന്ന ലോറി വഴിയരികിൽ നിർത്തിയിട്ട മൂന്നു ബസ്സുകളിൽ വന്നിടിക്കുകയായിരുന്നു. അമിത് ഷാ പങ്കെടുത്ത സത്ന സിറ്റിയിലെ ശബരി മാതാ ജയന്തിയിൽ പങ്കെടുത്ത് മടങ്ങുന്നവരായിരുന്നു ബസ്സിലുണ്ടായിരുന്നത്.
ഭോപ്പാൽ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ റാലിയിൽ പങ്കെടുത്ത് മടങ്ങിയ പ്രവർത്തകരുടെ ബസ് അപകടത്തിൽ പെട്ട് 14 മരണം. അപകടത്തിൽ 60 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം.
മധ്യപ്രദേശിലെ മർക്കദ വില്ലേജിനടുത്ത് സിദ്ധിയിലാണ് അപകടമുണ്ടാണ്. സിമന്റ് കയറ്റി വന്നിരുന്ന ലോറി വഴിയരികിൽ നിർത്തിയിട്ട മൂന്നു ബസ്സുകളിൽ വന്നിടിക്കുകയായിരുന്നു. അമിത് ഷാ പങ്കെടുത്ത സത്ന സിറ്റിയിലെ ശബരി മാതാ ജയന്തിയിൽ പങ്കെടുത്ത് മടങ്ങുന്നവരായിരുന്നു ബസ്സിലുണ്ടായിരുന്നത്. ഇവർ ബസ് നിർത്തിയിട്ട് ഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ 14 പേർ മരിച്ചു. 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് അഡീഷ്ണൽ ചീഫ് സെക്രട്ടറി ഡോ രാജേഷ് രാജോറ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
15 വർഷം കൊണ്ട് യുവതി ജന്മം നൽകിയത് 12 കുട്ടികൾക്ക്; അതില്‍ രണ്ട് ഐറിഷ് ഇരട്ടകള്‍!
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ്സുകളിലേക്ക് സിമന്റ് ലോഡ് കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നുവെന്ന് റീവ മെഡിക്കൽ കോളേജിൽ കഴിയുന്ന അപകടത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ പറഞ്ഞു. ലോറിയുടെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തിൽ ബസ്സുകൾ കുഴിയിലേക്ക് മറിഞ്ഞതാണ് അപകടത്തിന്റെ ആഴം വർധിക്കാൻ കാരണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അപകടത്തിൽ പെട്ടവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെങ്കിൽ റീവ മെഡിക്കൽ കോളേജിന് പുറത്തേക്ക് എയർ ആംബുലൻസിൽ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ടൈറ്റാനിയം ജോലി തട്ടിപ്പ്: മുഖ്യപ്രതി ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പി അറസ്റ്റിൽ
അപകടത്തിൽ മരിച്ചവർക്ക് മഹാരാഷ്ട്ര സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇവരുടെ ആശ്രിതർക്ക് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും നിസാര പരിക്കുള്ളവർക്ക് ഒരു ലക്ഷം രൂപയും സർക്കാർ വാഗ്ദാനത്തിൽ ഉൾപ്പെടുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് ആദരാഞ്ജലികളർപ്പിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ രംഗത്തെത്തി. സിദ്ധിയിലെ അപകടത്തിൽ ദു:ഖിക്കുന്നുവെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞാൻ പങ്കു ചേരുന്നു. ദൈവം അവർക്ക് കരുത്ത് നൽകട്ടെ. പരിക്കേറ്റവരുടെ ചികിത്സക്കായി അധികൃതർ ഇടപെടുന്നുണ്ട്. അവർ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
