വിവാഹത്തിന് രണ്ട് വർഷത്തിന് ശേഷം കോർട്ട്‌നി റോജേഴ്സിന് ആദ്യത്തെ കുട്ടി ജനിച്ചു. പിന്നീടങ്ങോട്ട് എല്ലാ വർഷവും ഇവര്‍ ഒരോ കുഞ്ഞിന് വീതം ജന്മം നൽകി. അതില്‍ രണ്ട് ഐറിഷ് ഇരട്ടകളും.


വിവാഹം കഴിഞ്ഞ് 15 വർഷം കൊണ്ട് യുവതി ജന്മം നൽകിയത് 12 കുട്ടികൾക്ക്. കേൾക്കുമ്പോൾ കൗതുകമായി തോന്നിയേക്കാം. കോർട്ട്‌നി റോജേഴ്‌സ് എന്ന സ്ത്രീയാണ് ഈ 12 കുട്ടികളുടെയും അമ്മ. 2008 ഒക്ടോബറിൽ ആണ് കോർട്ട്‌നി തന്‍റെ സുഹൃത്തായിരുന്ന ക്രിസ് ഡബ്ല്യു എന്ന പാസ്റ്ററെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് രണ്ട് വർഷത്തിന് ശേഷം കോർട്ട്‌നി റോജേഴ്സിന് ആദ്യത്തെ കുട്ടി ജനിച്ചു. പിന്നീടങ്ങോട്ട് എല്ലാ വർഷവും ഇവര്‍ ഒരോ കുഞ്ഞിന് വീതം ജന്മം നൽകി. അതില്‍ രണ്ട് ഐറിഷ് ഇരട്ടകളും. ഇപ്പോൾ കോർട്ട്‌നി 12 കുട്ടികളുടെ അമ്മയാണ്. തീര്‍ന്നില്ല, ഇനിയും കുട്ടികൾ വേണമെന്നാണ് ഇവരുടെ ആഗ്രഹം.

ഇത്രയും വര്‍ഷത്തിനിടെ ഒരു സ്ത്രീയ്ക്ക് ഇത്രയധികം കുട്ടികളുണ്ടാകുന്നത് അസാധാരണമായി തോന്നുമെങ്കിലും, അതിലും അസാധാരണമായ കാര്യം, അവൾ മൂന്ന് തവണ ഇരട്ടകളെ പ്രസവിച്ചിട്ടുണ്ട് എന്നതാണ്, അവരിൽ രണ്ട് ഇരട്ടകൾ, അതും ഐറിഷ് ഇരട്ടകൾ. ഐറിഷ് ഇരട്ടകളെന്നാല്‍ ഒരു സ്ത്രീക്ക് 12 മാസത്തിനിടയിലോ അതിലും താഴെയുള്ള മാസത്തിനുള്ളിലോ രണ്ട് കുട്ടികള്‍ ജനിക്കുകയാണെങ്കില്‍ അവരെ ഐറിഷ് ഇരട്ടകളെന്നാണ് പറയുന്നത്. അതായത് കോര്‍ട്ടിനിക്ക് ജനിച്ച നാല് കുട്ടികള്‍ തമ്മില്‍ 12 മാസത്തില്‍ താഴെ മാത്രമേ പ്രായ വ്യത്യാസം ഉണ്ടായിരുന്നൊള്ളൂവെന്ന്. 

View post on Instagram

കൂടുതല്‍ വായനയ്ക്ക്:  പൈപ്പിലെ ചോർച്ച കണ്ടില്ല; ഒടുവില്‍, യുവതിക്ക് വാട്ടർ ബില്ല് വന്നത് 15 ലക്ഷം രൂപ !

ക്ലിന്‍റും ക്ലേയും ഉണ്ടായതിന് ശേഷം, ജനിച്ച കേഡും കാലിയും തമ്മിൽ 10 മാസവും 9 ദിവസവും മാത്രമേ വ്യത്യാസമുണ്ടായിരുന്നൂ. കാഷിനെ പ്രസവിച്ച് 3 മാസം കഴിഞ്ഞപ്പോൾ കോർട്ട്നി വീണ്ടും ഗർഭിണിയായി. ഇത്തവണയും അവൾ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി - കോൾട്ടും കേസും. കുട്ടികളുടെ പേരുകളിലുമുണ്ട് കൌതുകം. ഭർത്താവിന്‍റെയും തന്‍റെയും പേരുകളുടെ തുടക്കം 'സി' (C)യിൽ ആയതിനാൽ കോർട്ട്‌നി തന്‍റെ മക്കൾക്കും 'C'യിൽ ആരംഭിക്കുന്ന പേരുകളാണ് നൽകിയിരിക്കുന്നത്. ക്ലിന്‍റ്, ക്ലേ, കേഡ്, കാലി, കാഷ്, കോൾട്ട്, കേസി, കലീന, സെഡി, കാർലി, കാരിസ്, കാംബ്രിയ എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകൾ. ഏതായാലും ഏറെ കൗതുകകരമായ ഇവരുടെ കുടുംബവിശേഷങ്ങൾക്ക് സാമൂഹിക മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഉള്ളത്. 

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ കോർട്ട്‌നിയും ഭർത്താവും തങ്ങളുടെ കുടുംബ വിശേഷങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. കുട്ടികൾക്കൊപ്പമുള്ള ഇവരുടെ വീഡിയോകൾ ആളുകൾ ഏറെ സന്തോഷത്തോടെയാണ് സ്വൂകരിക്കാറുള്ളതും. ഇത്രയും ചെറിയ കുട്ടികളെ എങ്ങനെ ഒരുമിച്ച് നോക്കാൻ കോർട്ട്‌നിക്ക് കഴിയുന്നു എന്നതാണ് പലരുടെയും സംശയം. തങ്ങളുടെ മക്കൾക്കൊപ്പമുള്ള ജീവിതം ഏറെ സന്തോഷകരമാണെന്നും ഇനിയും ഒരുപാട് കുട്ടികൾ വേണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഈ ദമ്പതികൾ പറയുന്നു.

കൂടുതല്‍ വായനയ്ക്ക്: എരുമമുണ്ടയിലെ തപാലോഫീസിന്‍റെ കഥ; അഥവാ ചരിത്രവും വര്‍ത്തമാനവും എന്ന വാട്സാപ്പ് ഗ്രൂപ്പിന്‍റെ കഥ

View post on Instagram

കൂടുതല്‍ വായിക്കാന്‍: യുവതി സ്വന്തമാക്കിയത് ഒരു വർഷം കൊണ്ട് 55 രാജ്യങ്ങൾ സന്ദർശിച്ച ലോക റെക്കോർഡ്; അതും വീൽചെയറിൽ ഇരുന്ന് !