Asianet News MalayalamAsianet News Malayalam

രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കൂ, എന്നിട്ട് പാക് ഹിന്ദുക്കളെ ശ്രദ്ധിക്കാം; കേന്ദ്രത്തോട് കെജ്രിവാള്‍

‘പൗരത്വം തെളിയിക്കാനുള്ള ആദ്യ പരീക്ഷണം മതമായി മാറുന്ന ഈ നിയമം ഈ സമയത്ത്​ എന്തിനാണ്​? രാജ്യത്തിന്‍റെ സമ്പദ്​വ്യവസ്​ഥ തകരാറിലാണ്​. വീടുകളില്ല, തൊഴിലുകളില്ല... നമ്മുടെ കുട്ടികൾക്ക്​... അപ്പോഴാണ്​ ഇവർ രണ്ട്​ കോടി പാകിസ്ഥാനി ഹിന്ദുക്കളെ സ്വീകരിക്കാനൊരുങ്ങുന്നത്​. 

Citizenship Law Will Hurt Both Hindus Muslims Arvind Kejriwal
Author
New Delhi, First Published Jan 3, 2020, 10:30 PM IST

ദില്ലി: ഇന്ത്യയിലെ പ്രശ്​നങ്ങൾ പരിഹരിക്കുന്നതിനാണ്​ ​കേന്ദ്ര സർക്കാർ പ്രഥമ പരിഗണന നൽകേണ്ടതെന്നും പാക്​ ഹിന്ദുക്കളെ അതിനുശേഷം ശ്രദ്ധിക്കാമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാള്‍. പൗരത്വ നിയമം ഹിന്ദുക്കളെയും മുസ്​ലിംകളെയും ഒരുപോലെ മുറിപ്പെടുത്തുമെന്നും കെജ്രിവാള്‍ സൂചിപ്പിച്ചു.​ അഭി​പ്രായപ്പെട്ട അദ്ദേഹം ഈ സമയത്ത്​ ഇത്തരമൊരു നിയമത്തിന്‍റെ ആവശ്യകത എന്താണെന്നും ചോദിച്ചു. 

‘പൗരത്വം തെളിയിക്കാനുള്ള ആദ്യ പരീക്ഷണം മതമായി മാറുന്ന ഈ നിയമം ഈ സമയത്ത്​ എന്തിനാണ്​? രാജ്യത്തിന്‍റെ സമ്പദ്​വ്യവസ്​ഥ തകരാറിലാണ്​. വീടുകളില്ല, തൊഴിലുകളില്ല... നമ്മുടെ കുട്ടികൾക്ക്​... അപ്പോഴാണ്​ ഇവർ രണ്ട്​ കോടി പാകിസ്ഥാനി ഹിന്ദുക്കളെ സ്വീകരിക്കാനൊരുങ്ങുന്നത്​. പാക്​ ഹിന്ദുക്കളെ ഇത്ര സ്​നേഹിക്കുന്നവർക്ക്​ വിഷമം അനുഭവിക്കുന്ന ഇന്ത്യൻ ഹിന്ദുക്കളെ കുറിച്ച്​ എന്താണ്​ പറയാനുള്ളത്​? ആദ്യം രാജ്യത്തെ പ്രശ്​നങ്ങൾ പരിഹരിക്കൂ. അതിനുശേഷം നമുക്ക്​ എല്ലാവരെയും സ്വീകരിക്കാം’- ഒരു ദേശീയ ടെലിവിഷന്‍റെ സംവാദ പരിപാടിയില്‍ കെജ്രിവാള്‍ പറ‌ഞ്ഞു.

കേരളത്തിന്‍റെ മാതൃക പിന്തുടർന്ന്​ സിഎഎക്കെതിരെ ​നിയമസഭ ​ചേർന്ന്​ പ്രമേയം പാസാക്കുമോയെന്ന ചോദ്യത്തിന്​ പാർലമെന്‍റാണ്​ ഈ നിയമത്തെ നിരാകരിക്കേണ്ടത്​ എന്നായിരുന്നു കെജ്രിവാളിന്‍റെ മറുപടി. ‘നിയമസഭയിൽ ബിൽ പാസായോ പരാജയ​പ്പെ​ട്ടോ എന്നത്​ വിഷയമല്ല. രാജ്യം മുഴുവൻ ഈ നിയമത്തെ നിരാകരിക്കണം. പാർലമെന്‍റ്​ ഈ നിയമത്തെ നിരാകരിക്കണം. ഈ നിയമം ഹിന്ദുക്കളെയും മുസ്​ലിമുകളെയും ഒരുപോലെ മുറിവേൽപ്പിക്കും. ഇരുവിഭാഗങ്ങളും കുടിയിറക്കപ്പെടും. -അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios