ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷത്തെ തുടർന്ന് രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനാണ് പൊലീസ്.

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷത്തെ തുടർന്ന് രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനാണ് പൊലീസ്. എന്നാൽ, രാഹുൽ അറസ്റ്റിന് വഴങ്ങിയിട്ടില്ല. സംഘർഷ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പൊലീസിൻ്റെ അറസ്റ്റ് ചെറുക്കുന്നതിനായി രാഹുൽ ​ഗാന്ധിക്ക് ചുറ്റും പ്രവർത്തകർ വലയമൊരുക്കുകയാണ്. അതേസമയം, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

YouTube video player