ഇന്നലെ വൈകുന്നേരമുണ്ടായ കനത്ത മഴയ്ക്ക് ഇടയിലാണ് ശക്തമായ ഇടിമിന്നലിൽ തെങ്ങിന് തീപിടിച്ചത്

ബെംഗലുരു: ഇന്നലെ വൈകുന്നേരം കനത്ത മഴയ്ക്കിടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ തീപിടിച്ച തെങ്ങ് കത്തിക്കരിഞ്ഞു. കർണ്ണാടകത്തിലെ ഹിരിയൂറിലാണ് സംഭവം. ചിത്രദുർഗ്ഗ ജില്ലയിലാണ് ഈ സ്ഥലം. വൈകിട്ട് ഉണ്ടായ ഇടിമിന്നൽ ഏറ്റ് തെങ്ങ് കത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വടക്കൻ ബെംഗലുരുവിൽ നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. മെട്രോ ഗതാഗതം വരെ തടസ്സപ്പെട്ടു. ബെംഗലുരു നഗരത്തിൽ പലയിടത്തും വൈദ്യുത തടസ്സം ഉണ്ടായി. അതേസമയം ഇന്നലെ ശക്തമായ മഴയാണ് കർണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്. വടക്കൻ കർണ്ണാടകത്തിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും പെട്ട് തുമകുരു ജില്ലയിൽ രണ്ട് പേർ മരിച്ചു.