ഹൃദയ ശസ്ത്രക്രിയക്കായി കുടുംബസ്വത്തു വിൽക്കാൻ ശ്രമിച്ചപ്പോളാണ്, വിഘ്‌നേഷിന്റെ അച്ഛൻ സ്വത്തു വിറ്റ കാര്യം അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു. അതേസമയം, വിഷയത്തിൽ വിഘ്‌നേഷ് ഇതുവരേയും പ്രതികരിച്ചിട്ടില്ല. 

ചെന്നൈ: സംവിധായകൻ വിഘ്‌നേഷ് ശിവനും കുടുംബത്തിനുമേതിരെ തമിഴ്നാട് പൊലീസിൽ പരാതി. കുടുംബസ്വത്തു തട്ടിയെടുത്തെന്നു കാണിച്ച് വിഘ്നേഷിന്റെ അച്ഛന്റെ സഹോദരങ്ങൾ ആണ് ലാൽഗുടി ഡിവൈഎസ് പിക്ക് പരാതി നൽകിയത്. വിഘ്‌നേഷിന്റെ ഭാര്യ നയൻതാര, അമ്മ മീനാ കുമാരി, സഹോദരി എന്നിവർക്കെതിരെയും കേസെടുക്കണമെന്നാണ് ആവശ്യം. ഹൃദയ ശസ്ത്രക്രിയക്കായി കുടുംബസ്വത്തു വിൽക്കാൻ ശ്രമിച്ചപ്പോളാണ്, വിഘ്‌നേഷിന്റെ അച്ഛൻ സ്വത്തു വിറ്റ കാര്യം അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു. അതേസമയം, വിഷയത്തിൽ വിഘ്‌നേഷ് ഇതുവരേയും പ്രതികരിച്ചിട്ടില്ല. 

വീട്ടിൽ 10 ജോലിക്കാരുണ്ട്, എങ്കിലും അവൾ തന്നെ എല്ലാം ചെയ്യും: നയൻതാരയെ കുറിച്ച് വിഘ്നേശ്

ഭാര്യയും നടിയുമായ നടൻതാരയെക്കുറിച്ച് വിഘ്നേഷ് ശിവൻ നേരത്തെ പറഞ്ഞ വാക്കുകൾ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. വീട്ടിൽ പത്തിലേറെ ജോലിക്കാർ ഉണ്ടെന്നും എന്നാൽ പല ജോലികളും നയൻതാര ചെയ്യാറുണ്ടെന്നും വിഘ്നേശ് പറയുന്നു. നയനൊരു നല്ല സ്ത്രീയാണെന്നും അതിനാൽ ഈ ബന്ധം വളരെ ഈസിയായി പോകുന്നു എന്നും ആയിരുന്നു വിഘ്നേശ് പറയുന്നുണ്ട്. 

യൂട്യൂബര്‍ ഡ്യൂഡ് വിക്കിയുടെ സംവിധാനത്തിലുള്ള ചിത്രം, നായികയായി നയൻതാര

ചില ദിവസങ്ങളിൽ ഞങ്ങൾ സിനിമയൊക്കെ കണ്ടിരുന്ന് രാത്രി വൈകിയാവും ഭക്ഷണം കഴിക്കുക, 12 മണിയ്ക്കോ ഒരു മണിയ്ക്കോ മറ്റോ. ഞാൻ കഴിച്ചുകഴിഞ്ഞാൽ ആ പാത്രങ്ങളെല്ലാം അവൾ തന്നെ വൃത്തിയാക്കി എടുത്തുവച്ചിട്ടേ ഉറങ്ങൂ. ഇതൊരു ചെറിയ വിഷയമായിരിക്കും. വീട്ടിൽ 10 പേര് ജോലിയ്ക്കുണ്ട്. അവരോട് ആരോടെങ്കിലും കഴുകി വയ്ക്കാൻ പറഞ്ഞാൽ അവരത് ചെയ്യും. പക്ഷേ അവളത് ചെയ്യില്ല. സ്വന്തമായി തന്നെ ചെയ്യും. ഇത്തരത്തിലുള്ള ഒരുപാട് ചെറിയ കാര്യങ്ങൾ. അവയെക്കാൾ ഉപരി നയനൊരു നല്ല സ്ത്രീയാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഈ ബന്ധം വളരെ ഈസിയായി പോവുന്നു”, എന്നാണ് വിഘ്നേശ് പറഞ്ഞത്. എന്നാൽ ഇതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.