കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,058 കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച മാത്രം 50,000 കൊവിഡ് ബാധിതരാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. 

തെലങ്കാന: സംസ്ഥാനത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ി വരുമെന്ന് സൂചിപ്പിച്ച് കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ അശ്രദ്ധ കാണിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ട് ദിവസത്തിനകം സമ്പൂർണ്ണ ലോക്ക് ഡൗൺ സംബന്ധിച്ച വിഷയത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. അതിനാൽ സമ്പൂർണ്ണ ലോക്ക്ഡൗൺ അനിവാര്യമാണ് യെദിയൂരപ്പ പറഞ്ഞു. 

കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ മഹാരാഷ്ട്രക്ക് തൊട്ടുപിന്നിലാണ് കർണാടകയുടെ സ്ഥാനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,058 കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച മാത്രം 50,000 കൊവിഡ് ബാധിതരാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. രോ​ഗികളുടെ എണ്ണം വർ​ദ്ധിച്ചതോടെ ഓക്സിജൻ ദൗർലഭ്യവും സംസ്ഥാനത്തുണ്ട്. കൊവിഡ് ബാധ നിയന്ത്രിക്കാൻ കർശനമായ നിയന്ത്രണങ്ങളും ലോക്ക്ഡൗണും അനിവാര്യമാണെന്നാണ് വി​ദ​ഗ്ധരുടെ അഭിപ്രായം. ജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാർ മനസ്സിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിധ സഹായങ്ങളും ലഭ്യമാക്കുമെന്നും യെദിയൂരപ്പ കൂട്ടിച്ചേർത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona