ചെന്നൈ: അണ്ണാ ഡിഎംകെയുമായുള്ള സഖ്യത്തിൽ അതൃപ്തി വ്യക്തമാക്കി വിജയകാന്തിന്റെ ഡിഎംഡികെ പാർട്ടി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കേണ്ട സമയമായെന്ന്  പ്രേമലത വിജയകാന്ത് പറഞ്ഞു. ഇക്കാര്യത്തിൽ വിജയകാന്ത്  ഉടൻ പ്രഖ്യാപനം നടത്തുമെന്നും പ്രേമലത വ്യക്തമാക്കി. രാജ്യസഭാ സീറ്റിനെ ചൊല്ലി ഇരു പാർട്ടികൾക്കുമിടയിൽ ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് പ്രേമലതയുടെ പ്രതികരണം.

ഡിഎംഡികെയെ  അനുനയിപ്പിക്കാൻ  സജീവ നീക്കങ്ങളാണ് അണ്ണാ ഡിഎംഡികെ നടത്തുന്നത്. അർഹമായ പരിഗണന അണ്ണാ ഡിഎംകെ ഉറപ്പ് നൽകിയിട്ടുണ്ട്. അണ്ണാ ഡിഎംകെ നേതാവ്  ഒ പനീർസെൽവം ഇക്കാര്യം വിജയകാന്തുമായി ഫോണിൽ സംസാരിച്ചു. 

അതിനിടെ, നടൻ വിജയ് യെ അടുത്ത മുഖ്യമന്ത്രിയായി ചിത്രീകരിച്ച് തമിഴ്നാട്ടിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. വിജയ് എംജിആർ ആയും , ഭാര്യ സംഗീത ജയലളിതയായും ആണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. മധുര, സേലം, രാമനാഥപുരം ഉൾപ്പടെയുള്ള സ്ഥലങ്ങളിലാണ് ആരാധകർ പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. 

Read Also: സെക്രട്ടേറിയറ്റ് തീപ്പിടിത്തം; ഡിജിപി അന്വേഷണം മാത്രം സ്വീകാര്യമല്ലെന്ന് ബെന്നി ബെഹ്നാൻ...