മഥുരയില്‍ മുകേഷ് ധങ്കറാണ് സ്ഥാനാർത്ഥി
മഥുര: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്. മഥുരയിലും സിതാപൂരിലുമാണ് ഇപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. മഥുരയില്‍ മുകേഷ് ധങ്കറാണ് സ്ഥാനാർത്ഥി. മഥുരയില്‍ ഹേമമാലിനിക്കെതിരെ മത്സരിക്കാനിരിക്കെയായിരുന്നു വിജേന്ദർ സിങ് ബി ജെ പിയില്‍ ചേർന്നത്. ഇതിന് പിന്നാലെയാണ് മുകേഷ് ധങ്കറിനെ ഇറക്കിയത്. സിതാപൂരിലെ സ്ഥാനാർത്ഥി നകുല്‍ ദുബെയെ മാറ്റിയാണ് പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. രാകേഷ് റാത്തോറാണ് മണ്ഡലത്തിലെ കോൺഗ്രസ് പ്രഖ്യാപിച്ച പുതിയ സ്ഥാനാർഥി. പ്രതിഷേധത്തെ തുടര്‍ന്നാണ് നകുലിനെ മാറ്റിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
