ദില്ലി: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടിയെയും സർക്കാരിനെയും ഏകോപിപ്പിക്കാൻ പ്രത്യേക സമിതികളെ നിയമിച്ചു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനാണ് ഇതെന്നാണ് വിശദീകരണം. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, പഞ്ചാബ്, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് സമിതികൾ നിയമിച്ചത്. എട്ട് പേരാണ് സമിതിയിലെ അംഗങ്ങൾ. പുതുച്ചേരിയിലെ സമിതിയിൽ കോഴിക്കോട് എംപിയായ എംകെ രാഘവനെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.