സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരംഗങ്ങളാണ്. കേരളത്തിൽ നിന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും അംഗമാണ്. 

ദില്ലി : 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു.16 അംഗ സമിതിയിൽ ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖർഗെ, മുൻ പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അംബികാസോണി, അധിർരഞ്ജൻ ചൌധരി അടക്കം അംഗങ്ങളാണ്. കേരളത്തിൽ നിന്നും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലും സമിതിയിൽ അംഗമാണ്. അടുത്ത 16ന് കോൺ​ഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോ​ഗം തെലങ്കാനയിൽ ചേരാനിരിക്കെയാണ് തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപനം.

ഓണത്തിന് കുടുംബ സമേതം ഗോവക്ക് യാത്ര, തിരിച്ചെത്തിയപ്പോൾ കുട്ടിക്ക് ദേഹാസ്വാസ്ത്യം, മരണ കാരണം ഭക്ഷ്യവിഷബാധയോ?