ഓണാവധിക്ക് കുടുംബം ഗോവയ്ക്ക് വിനോദയാത്ര പോയിരുന്നു. തിരിച്ച് വന്നതിന് പിന്നാലെയാണ് കുട്ടി ദേഹാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത്.
തിരുവനന്തപുരം : തിരുവനന്തപുരത്ത് മലയിൻകീഴിൽ നാലുവയസുകാരന്‍റെ മരണം ഭക്ഷ്യ വിഷബാധയേറ്റെന്ന് പരാതി. മലയിൻകീഴ് പ്ലാങ്ങാട്ടുമുകൾ സ്വദേശി അനീഷ്- അശ്വതി ദമ്പതികളുടെ മകൻ അനിരുദ്ധ് ആണ് മരിച്ചത്. ഓണാവധിക്ക് കുടുംബം ഗോവയ്ക്ക് വിനോദയാത്ര പോയിരുന്നു. തിരിച്ച് വന്നതിന് പിന്നാലെയാണ് കുട്ടി ദേഹാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് മടങ്ങിയെത്തിയ ശേഷം ക്ഷീണിതനായ കുട്ടിയെ ആശുപത്രികളിലെത്തിച്ച് ചികിത്സ തേടിയിരുന്നു. ഇന്നലെയും രക്ത പരിശോധന അടക്കം നടത്തി. ഇന്ന് രാവിലെയാണ് മരണം സംഭവിക്കുന്നത്. ഗോവയിൽ നിന്നും കുട്ടി ഷവർമ്മ കഴിച്ചിരുന്നുവെന്നും തിരിച്ചെത്തിയ ശേഷം ഒന്നും കഴിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും പറയുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് മലയികീഴ് പൊലീസ് കേസെടുത്തിട്ടുണ്ട്.
'ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവർക്ക് 10 കോടി', പ്രകോപന പ്രസ്താവനയുമായി അയോധ്യയിലെ സന്യാസി
Puthuppally By Election | Asianet News | Asianet News Live | Latest News Updates
