പാലോട് സീറ്റും ലീഗ് ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് വഴങ്ങിയില്ല.
തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിൽ പതിമൂന്ന് സീറ്റിലേക്ക് കൂടിയുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അമേയ പ്രസാദ് പോത്തൻകോട് ഡിവിഷനിൽ മത്സരിക്കും.നാവായിക്കുളം സീറ്റ് ആർഎസ്പിക്കും കണിയാപുരം മുസ്ലിം ലീഗിനും നൽകി. പാലോട് സീറ്റും ലീഗ് ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് വഴങ്ങിയില്ല.
കോൺഗ്രസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാര്‍, പൂവച്ചല്‍ വാര്‍ഡില്‍നിന്ന് മത്സരിക്കും. ഡിസിസി വൈസ് പ്രസിഡന്റും മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീര്‍ഷാ പാലോട്, കല്ലറയിലും മത്സരിക്കും. നാവായിക്കുളം ഡിവിഷനില്‍ ആര്‍എസ്പിയും കണിയാപുരത്ത് മുസ്ലിം ലീഗും മത്സരിക്കും. കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റുമായ അന്‍സജിത റസ്സല്‍, കരുകുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡാ സൈമണ്‍ എന്നിവരാണ് ആദ്യഘട്ട പട്ടികയിലെ പ്രമുഖര്‍.
