ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെഡിഎസ് വിമതര്‍  നാളെ ബിജെപിയിൽ ചേർന്നേക്കും. ബിജെപിയിൽ ചേരാൻ ക്ഷണം കിട്ടിയെന്ന് വിമത നേതാവ് എച് വിശ്വനാഥ് അറിയിച്ചു. ഇവര്‍ താമര ചിഹ്നത്തിൽ തന്നെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് സാധ്യത. 

17 വിമതരും നാളെ രാവിലെ ബിജെപി അംഗത്വം എടുക്കും എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ തീരുമാനിച്ചെന്നു വിമത നേതാവ് രമേശ്‌ ജർക്കിഹോളി അറിയിച്ചു.

വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ, മുന്‍ സ്പീക്കര്‍ രമേശ് കുമാറിന്‍റെ നടപടി സുപ്രീംകോടതി ഇന്ന് ശരിവച്ചിരുന്നു. വിമതര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. അയോഗ്യരാക്കിയ നടപടി ശരിവച്ചെങ്കിലും വിമതര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിമതര്‍ക്ക് 2023 വരെ മത്സരിക്കാന്‍ സാധിക്കില്ലെന്ന സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കുകയായിരുന്നു. 

Read Also: കര്‍ണാടകയില്‍ കൂറുമാറിയ എംഎല്‍എമാര്‍ അയോഗ്യര്‍; തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും സുപ്രീംകോടതി