Asianet News MalayalamAsianet News Malayalam

അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിയുടെ പേരിൽ യുവതിക്കൊപ്പമുള്ള അശ്ലീല വീഡിയോ; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

'ഇയാളാണോ അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിയാകുന്നത്' എന്ന കുറിപ്പും ഹിതേന്ദ്ര പിതാഡിയ പങ്കുവച്ചിരുന്നു.

Congress leader held for circulating fake images aimed at defaming Ayodhya Ram Temple Priest ppp
Author
First Published Dec 12, 2023, 5:27 PM IST

അഹമ്മദാബാദ്: അയോധ്യ രാമക്ഷേത്രത്തിലെ  പൂജാരിയായ മോഹിത് പാണ്ഡെയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. സോഷ്യൽ മീഡിയയിൽ മോഹിത് പാണ്ഡേയുടേതെന്ന പേരിൽ വ്യാജ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിനാണ് ഗുജറാത്തിലെ കോൺഗ്രസ് നേതാവ് ഹിതേന്ദ്ര പിതാഡിയയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 469, 509, ഐ പി സി 295 എ, ഐ ടി ആക്റ്റ് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പൂജാരിയായ മോഹിത് പാണ്ഡെ യുവതിയുമായി അടുത്തിടപഴകുന്ന അശ്ലീല ചിത്രമാണെന്ന തരത്തിലായിരുന്നു വ്യാജ പ്രാചാരണം. നിരവധി പേര്‍ സമാനമായി ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. അശ്ലീല വീഡിയോക്കും ചിത്രത്തിനും ഒപ്പം, 'ഇയാളാണോ അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിയാകുന്നത്' എന്ന കുറിപ്പും ഹിതേന്ദ്ര പിതാഡിയ പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം നേരിട്ടതിനെ തുടർന്ന്  ഹിതേന്ദ്ര പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു.

വ്യാജ അശ്ലീല ചിത്രത്തിൽ നെറ്റിയിൽ കുറിതൊട്ട് പൂജാരിയോട് സാമ്യമുള്ള ഒരു ചിത്രമാണ് പ്രചരിക്കുന്നത്. ഡി ഹിന്റന്റ് ഫാക്ട് ചെക്ക് വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, പ്രചരിക്കുന്ന ചിത്രത്തിലേയും വീഡിയോയിലേയും ദമ്പതികളുടെ നിരവധി വീഡിയോകൾ പോൺ വെബ്‌സൈറ്റിൽ കാണ്ടെത്തിയിട്ടുണ്ട്. വീഡിയോ മറ്റൊരാളുടേതാണെന്നും, വീഡിയോയ്ക്ക് മോഹിത് പാണ്ഡെയുമായി യാതൊരു ബന്ധവുമില്ലെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.  

ദൂധേശ്വർ നാഥ് വേദ് വിദ്യാപീഠത്തിലെ വിദ്യാർത്ഥി മോഹിത് പാണ്ഡെയെ അടുത്തിടെയാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരിയായി തെരഞ്ഞെടുത്തത്. പൂജാരികൾക്കായി നടത്തിയ 3000 പേരുടെ അഭിമുഖങ്ങളിൽ നിന്ന് 20 പേരെ തിരഞ്ഞെടുത്തിരുന്നു. അവരിൽ ഒരാളായി മോഹിതിനെയും തെരഞ്ഞെടുത്തിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പൂജാരിമാര്‍ക്ക് ആറ് മാസത്തെ പരിശീലനം നിയമനത്തിന് മുമ്പ് ലഭിക്കും.

അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി സ്ഥാനത്തേക്ക് 3000 അപേക്ഷകള്‍, 200 പേരുടെ ചുരുക്ക പട്ടിക തയ്യാര്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios