നെല്ല് ക്വിന്‍റലിന് 3200 രൂപയ്ക്ക് കർഷകരിൽ നിന്ന് വാങ്ങും.കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളും. 

ദില്ലി: വമ്പൻ വാഗ്ദാനങ്ങളുമായി ഛത്തീസ്ഗഡിൽ കോൺഗ്രസ് പ്രകടനപത്രിക.അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പ്രഖ്യാപിച്ചു. എല്ലാ വിഭാഗക്കാർക്കും ഇരുനൂറ് യൂണിറ്റ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചു.പ്രചാരണത്തിന്‍റെ അവസാന ദിനത്തിലാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. രാഹുല്‍ ഗാന്ധി പ്രചാരണത്തില്‍ ഉടനീളം ഉന്നയിച്ച ജാതി സെൻസസ് പ്രധാന വാഗ്ദാനമാക്കി ബിജെപിയെ വെട്ടിലാക്കാനാണ് കോൺഗ്രസ് നീക്കം.ഗ്യാസ് സിലിണ്ടറുകള്‍ക്ക് 500 രൂപ സബ്‌സിഡി. കര്‍ഷക വായ്പകള്‍ എഴുതി തള്ളൽ, ക്വിന്റലിന് 3200 രൂപ നിരക്കിൽ നെൽ സംഭരണം എന്നീ പ്രഖ്യാപനങ്ങളുമുണ്ട്.ബി ജെ പി യുടെ പ്രഖ്യാപനത്തിൽ നിന്നും നൂറ് രൂപ കൂടുതലാണിത്.നഴ്‌സറി മുതല്‍ പിജി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും പ്രകടന പത്രികയിലുണ്ട്.

മഹാദേവ് വാതുവെപ്പ് കേസ്: ബാഗേലുമായി ബന്ധമുണ്ടെന്ന് അസിം ദാസ് സമ്മതിച്ചെന്ന് ഇഡി

നിർണായക വിവരങ്ങളുമായി ഇഡി, മുഖ്യമന്ത്രിക്ക് ബെറ്റിംഗ് ആപ്പ് ഉടമകൾ നൽകിയത് 508 കോടി, ഛത്തീസ്ഗഡിൽ വൻ വിവാദം