ഇന്നലെയാണ് നിയമസഭാ സ്പീക്കർ രമേശ് കുമാറിന്റെ വസതിയിലെത്തി രാജിക്കത്ത് കൈമാറിയത്. കലബുർഗിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിൽ വച്ച് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന സൂചനയുണ്ടായിരുന്നു.
ദില്ലി: കർണാടക കോൺഗ്രസ് പാർട്ടിയിലെ വിമത എംഎൽഎ ഉമേഷ് ജാദവ് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് പാർട്ടിയിൽ തുടരുന്നതിൽ താൻ തൃപ്തനല്ലെന്ന് ഉമേഷ് ജാദവ് മുമ്പ് പറഞ്ഞിരുന്നു. ഇന്നലെയാണ് നിയമസഭാ സ്പീക്കർ രമേശ് കുമാറിന്റെ വസതിയിലെത്തി രാജിക്കത്ത് കൈമാറിയത്. കലബുർഗിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിൽ വച്ച് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന സൂചനയുണ്ടായിരുന്നു. ''ബിജെപിയുടെ ഭാഗമാകാൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. അവർ എന്നെ വളരെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്.'' ജാദവ് പറഞ്ഞു.
കലബൂർഗിയിൽ ഞങ്ങൾ ഒരു പുതിയ ചരിത്രമെഴുതും. അതിന് ജനങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. തനിക്കൊരു അവസരം നൽകാൻ അഭ്യർത്ഥിക്കുന്നുവെന്നും ജാദവ് കൂട്ടിച്ചേർക്കുന്നു. കലബുർഗി മണ്ഡലത്തിൽ നിന്നായിരിക്കും ജാദവ് മത്സരിക്കുക. ചിഞ്ചോളിയിൽ നിന്നും മത്സരിച്ച് രണ്ട് തവണ എംഎൽഎ ആയ ആളാണ് ഉമേഷ് ജാദവ്.
