പ്രവീൺ ചക്രവർത്തിക്കും മൻസൂർ അലിഖാനും എഐസിസി അംഗീകാരം നൽകി. പ്രവീൺ ചക്രവർത്തിക്ക് തമിഴ്നാട്ടിൽ നിന്ന് മത്സരിക്കാൻ അവസരം നൽകിയപ്പോൾ ദിഗ് വിജയ് സിംഗിന് ഇക്കുറി സീറ്റ് നൽകിയില്ല.
ദില്ലി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പവൻ ഖേരയും രാജ്യസഭയിലേക്ക് മത്സരിക്കുന്നതായി റിപ്പോർട്ട്. പ്രവീൺ ചക്രവർത്തിക്കും മൻസൂർ അലിഖാനും എഐസിസി അംഗീകാരം നൽകി. പ്രവീൺ ചക്രവർത്തിക്ക് തമിഴ്നാട്ടിൽ നിന്ന് മത്സരിക്കാൻ അവസരം നൽകിയപ്പോൾ ദിഗ് വിജയ് സിംഗിന് ഇക്കുറി സീറ്റ് നൽകിയില്ല. പകരം മീനാക്ഷി നടരാജനെയാണ് ഹൈക്കമാൻഡ് പരിഗണിച്ചിരിക്കുന്നത്. കർണാടകയിൽ നിന്ന് പവൻ ഖേരയ്ക്കൊപ്പം മൻസൂർ അലി ഖാനും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
അതേസമയം, ടിവികെ പിന്തുണ നേട്ടമാക്കിയിരിക്കുകയാണ് തമിഴ്നാട്ടിൽ നിന്നുള്ള നേതാവ് പ്രവീൺ ചക്രവർത്തി. 2024ൽ മയിലാടുതുറൈ ലോക്സഭ സീറ്റിന് ശ്രമിച്ചെങ്കിലും ഡിഎംകെ എതിർത്തതോടെ സാധ്യത മങ്ങുകയായിരുന്നു. ഈ വർഷം ഏപ്രിലിൽ രാജ്യസഭയിലേക്ക് സീറ്റ് ചോദിച്ചെങ്കിലും സ്റ്റാലിൻ വീണ്ടും ഉടക്കി. കോൺഗ്രസ്സ്- ഡിഎംകെ സഖ്യത്തിൽ ഉള്ളപ്പോൾ വിജയ്‍യെ കണ്ടതോടെ വീണ്ടും വിവാദത്തിൽ ആയി. ഡിഎംകെ നടപടി ആവശ്യപ്പെട്ടെങ്കിലും ഹൈക്കമാൻഡ് വഴങ്ങിയില്ല. അതേസമയം, മല്ലികാർജുന ഖർഗെയുടെ ഓഫീസിലെ സെക്രട്ടറി പ്രണവ് ഝാക്കും കോൺഗ്രസ് സീറ്റ് നൽകി.


