സുപ്രീംകോടതി വിധി വന്നാലുടന്‍  സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നാണ് സൂചന. 

ദില്ലി: രാഷ്ട്രീയനാടകം തുടരുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യം ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തി. സുപ്രീംകോടതി വിധി വന്നാലുടന്‍ ഇവര്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നാണ് സൂചന. ഗവര്‍ണര്‍ ഇപ്പോള്‍ ദില്ലിയിലാണുള്ളത്. 

Read Also: ബിജെപിക്ക് പിന്തുണ അറിയിച്ച് അജിത് പവാര്‍ നൽകിയത് വിശദമായ കത്ത് ; കേസ് സുപ്രീംകോടതി പരിഗണിക്കുന്നു

മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കെ സി വേണുഗോപാലുമായി ചർച്ച നടത്തിയിരുന്നു. പാര്‍ട്ടിയെ സംബന്ധിച്ച് ഇത് നിർണ്ണായക ഘട്ടമാണെന്നും ,ജാഗ്രത വേണമെന്നും സോണിയ നിർദ്ദേശിച്ചു. 
ശരദ് പവാർ , ഉദ്ധവ് താക്കറേ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങൾ മുമ്പോട്ട് കൊണ്ടു പോകണമെന്നും സോണിയ വേണുഗോപാലിനോട് നിര്‍ദ്ദേശിച്ചു. 

അതിനിടെ, എന്‍സിപിയുടെ മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബല്‍ അജിത് പവാറുമായി കൂടിക്കാഴ്ച നടത്തി. അജിത് പവാറിന്‍റേത് അനുകൂല നിലപാട് അല്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഭുജ്ബല്‍ പ്രതികരിച്ചു. 

Read Also: മഹാരാഷ്ട്ര: എൻസിപിക്ക് പുതിയ തലവേദന: പാർട്ടി എംഎൽഎമാർക്ക് അജിത് പവാർ വിപ്പ് നൽകും