മധ്യപ്രദേശ് പിഡെബ്ല്യുഡി മന്ത്രി സജ്ജൻ സിംഗ് വർമ്മയുടെ പത്രസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് വക്താവ് സണ്ണി രാജ്പാലാണ് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയത്.
ഭോപ്പാൽ: പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് കോൺഗ്രസ് നേതാവ്. മധ്യപ്രദേശ് പിഡെബ്ല്യുഡി മന്ത്രി സജ്ജൻ സിംഗ് വർമ്മയുടെ പത്രസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് വക്താവ് സണ്ണി രാജ്പാലാണ് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയത്.
മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. സണ്ണി രാജ്പാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറുന്നതിന്റേയും ഉദ്യോഗസ്ഥനെ ബലംപ്രയോഗിച്ച് തള്ളുകയും ചെയ്യുന്നതിന്റേയും ദൃശ്യങ്ങൾ പത്രസമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുടെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
പത്രം സമ്മേളനം നടക്കുന്ന ഹാളിലേക്ക് കടത്തിവിടാൻ സാധിക്കില്ലെന്ന് സണ്ണി രാജ്പാലിനെ പൊലീസ് അറിയിച്ചു. എന്നാൽ താൻ ഈ ഏരിയയിലെ കോൺഗ്രസ് വക്താനാണെന്ന് പറഞ്ഞ് രാജ്പാല്‍ ഉദ്യോഗസ്ഥനെ പിന്നോട്ടേക്ക് തള്ളുകയും ബലംപ്രയോഗിച്ച് ഹാളിലേക്ക് കടക്കുകയുമായിരുന്നു. ഹാളിലേക്ക് പ്രവേശിക്കരുതെന്ന് സണ്ണി രാജ്പാലിനോട് പലപ്രാവശ്യം ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും അതെല്ലാം നിഷേധിച്ചാണ് അദ്ദേഹം ഹാളിലേക്ക് തള്ളിക്കയറിയത്.
