Asianet News MalayalamAsianet News Malayalam

കെസി വേണുഗോപാലിനെ കോമാളിയെന്ന് വിളിച്ച എംഎൽഎയെ കോൺഗ്രസ് സസ്പെന്റ് ചെയ്തു

മുതിർന്ന നേതാക്കൾക്കെതിരെ ഇയാൾ നടത്തിയ പ്രസ്താവനകളെ തുടർന്ന് പ്രത്യേക അന്വേഷണ കമ്മിഷൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു

Congress suspends MLA R.Roshan Baig for anti-party activities
Author
Bengaluru, First Published Jun 18, 2019, 11:15 PM IST

ബെംഗലുരു: കർണ്ണാടക നിയമസഭാംഗമായ ആർ റോഷൻ ബൈഗി(67)നെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് സസ്പെൻഷൻ. മുതിർന്ന നേതാക്കൾക്കെതിരെ ഇദ്ദേഹം നടത്തിയ പരസ്യ പ്രസ്താവനകളെ തുടർന്ന് പ്രത്യേക അന്വേഷണ കമ്മിഷൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

റോഷൻ ബൈഗിനെതിരെ കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) സമർപ്പിച്ച റിപ്പോർട്ട് എഐസിസി നേതൃത്വം അംഗീകരിച്ചതായി സംസ്ഥാന കമ്മിറ്റിയുടെ പത്രക്കുറിപ്പിൽ പറയുന്നു. കർണ്ണാടകത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു നേതൃത്വത്തിനെതിരെ ബൈഗ് വിവാദ പരാമർശങ്ങൾ നടത്തിയത്.

തോൽവിയുടെ ഉത്തരവാദിത്തം കെപിസിസി അദ്ധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവുവിനും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമാണെന്ന് വിമർശിച്ച ബൈഗ്, സംസ്ഥാനത്തിന്റെ ചുമതലയിലുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ കോമാളിയെന്നും അധിക്ഷേപിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios