അതേസമയം, ജാർഖണ്ഡിൽ ബിജെപി സ്വതന്ത്രൻ പരിമൾ നഥ്വാനിയുടെ പത്രിക സ്വീകരിച്ചു. കോൺഗ്രസിൻറെ എതിർപ്പ് തള്ളിയാണ് പത്രിക സ്വീകരിച്ചത്.
ദില്ലി: മധ്യപ്രദേശിലെ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി പിൻവലിച്ചില്ലെങ്കിൽ വലിയ പ്രക്ഷോഭമെന്ന് കോൺഗ്രസ്. പത്രിക തള്ളിയത് പൂർണമായി തെറ്റായ നടപടിയാണെന്നും മീനാക്ഷി നടരാജന് എതിരെ ക്രിമിനൽ കേസ് ഇല്ലെന്നും കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി വ്യക്തമാക്കി. ഭാഗം വിശദീകരിക്കാൻ ഒരു നോട്ടീസ് മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിയമത്തിൽ പോലും ഇല്ലാത്ത വ്യവസ്ഥയിലാണ് പത്രിക തള്ളിയത്. 2 വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കുന്ന കുറ്റത്തിൽ പ്രതി ആയാൽ മാത്രമേ നടപടി ആവശ്യമുള്ളൂവെന്നും കുറ്റപത്രം, കുറ്റം ചേർക്കൽ എന്നിവ ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രിക തള്ളിയ നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, ജാർഖണ്ഡിൽ ബിജെപി സ്വതന്ത്രൻ പരിമൾ നഥ്വാനിയുടെ പത്രിക സ്വീകരിച്ചു. കോൺഗ്രസിൻറെ എതിർപ്പ് തള്ളിയാണ് പത്രിക സ്വീകരിച്ചത്.
