സേലം ധർമ്മപുരി ദേശീയപാതയിലാണ് അപകടമുണ്ടായത്. ലോറി ഇടിച്ച് കയറി ചെറുതും വലുതുമായ 16 ഓളം വാഹനങ്ങൾ തകർന്നിട്ടുണ്ട്. ദേശീയപാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. 

ചെന്നൈ: തമിഴ്നാട്ടിലെ ധർമ്മപുരിയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടതിനെതുടർന്നുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. സേലം ധർമ്മപുരി ദേശീയപാതയിലാണ് അപകടമുണ്ടായത്. ബൈക്ക് അപകടത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിലേക്ക് ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ലോറി ഇടിച്ച് ചെറുതും വലുതുമായ 16 ഓളം വാഹനങ്ങൾ തകർന്നിട്ടുണ്ട്. പരിക്കേറ്റ 20 ഓളം പേരെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

updating...