Asianet News MalayalamAsianet News Malayalam

കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം: പരിശോധന വിലയിരുത്താൻ തമിഴ്നാട് ആരോഗ്യമന്ത്രി നേരിട്ടിറങ്ങും

കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ പരിശോധൻ കർശനമാക്കാൻ തമിഴ്നാട്. ഇതിന്റെ ഭാമായി നാളെ പരിശോധന വിലയിരുത്താൻ തമിഴ്നാട് ആരോഗ്യമന്ത്രി നേരിട്ടെത്തും.  

Control for those from Kerala The Tamil Nadu Health Minister will go directly to assess the  Inspection
Author
Chennai, First Published Aug 8, 2021, 10:19 PM IST

ചെന്നൈ: കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ പരിശോധൻ കർശനമാക്കാൻ തമിഴ്നാട്. ഇതിന്റെ ഭാമായി നാളെ പരിശോധന വിലയിരുത്താൻ തമിഴ്നാട് ആരോഗ്യമന്ത്രി നേരിട്ടെത്തും.   നാളെ രാവിലെ 5.50 നാണ് ചെന്നൈ സെൻട്രൽ സ്‌റ്റേഷനിൽ ആരോഗ്യ മന്ത്രി എം സുബ്രമണ്യന്റെ നേതൃത്വത്തിൽ പരിശോധന നടത്തുക.  

ആലപ്പി എക്സ്പ്രസിൽ എത്തുന്ന കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കും.  ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ എന്നാണ് സംസ്ഥാന സർക്കാർ  വ്യക്തമാക്കുന്നത്. കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തു നിന്നുള്ള യാത്രക്കാർക്ക് കർണാടകയും തമിഴ്നാടും നിയന്ത്രണം ഏർപ്പെടുത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios