നേരത്തെ രണ്ട് എയർ ഇന്ത്യ വിമാനങ്ങളിലായി 645 ഇന്ത്യക്കാരെ തിരികെ രാജ്യത്തെത്തിച്ചിരുന്നു. 

ദില്ലി: വുഹാനിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ഇന്ത്യൻ എയർഫോഴ്സ് വിമാനം വുഹാനിലേക്ക് പോകും. സി 17 മിലിറ്ററി എയർക്രാഫ്റ്റ് ഫെബ്രുവരി 20നായിരിക്കും വുഹാനിലെത്തുക. നേരത്തെ രണ്ട് എയർ ഇന്ത്യ വിമാനങ്ങളിലായി 645 ഇന്ത്യക്കാരെ തിരികെ രാജ്യത്തെത്തിച്ചിരുന്നു. 

Scroll to load tweet…

ചൈനയിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇതേ വിമാനത്തിൽ കയറ്റി അയക്കും. ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,800 ആയി. 73,000 പേർക്ക് വൈറസ് ബാധിച്ചതായാണ് റിപ്പോർട്ട്. ബീജിയിങ്, ഷാം​ഗായ് എന്നിവിടങ്ങളിൽനിന്നുള്ള വിദ​ഗ്ധ ഡോകടർമാരും നഴ്സുമാരും ഉൾപ്പടെ ഏകദേശം 25,000 മെഡിക്കൽ ജീവനക്കാരാണ് കൊറോണ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനായ് ഹുബെയിൽ എത്തിയത്.