സംഭവങ്ങൾ ആവർത്തിക്കുന്നുവെന്നുംസർക്കാരുകൾ ജാഗ്രത പാലിക്കുന്നില്ലെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം.  

രാജ്‍കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ കൊവിഡ് രോഗികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച കോടതി ചൊവ്വാഴ്ച റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു. സംഭവങ്ങൾ ആവർത്തിക്കുന്നുവെന്നും
സർക്കാരുകൾ ജാഗ്രത പാലിക്കുന്നില്ലെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം രാജ്യത്തെ കൊവിഡ് സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതി പറഞ്ഞു. രാജ്യത്ത് പലയിടത്തുമായി പലതരം ഉത്സവങ്ങൾ നടക്കുകയാണ്. എന്നാൽ 80 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ല. ചിലരാകട്ടെ മാസ്ക് താടിയിൽ തൂക്കി നടക്കുകയാണെന്നും സുപ്രീംകോടതി വിമർശിച്ചു.