Asianet News MalayalamAsianet News Malayalam

കൊവിഡ് ഭീതി: ജീവനക്കാരെ മാറ്റി നിര്‍ത്തുന്നുവെന്ന പരാതിയുമായി ഇന്റിഗോയും

''ജോലിയുടെ സ്വഭാവത്തിന്റെയും യാത്ര ചെയ്ത സ്ഥലങ്ങളുടെയും പേരില്‍  അവരവരുടെ പ്രദേശങ്ങളില്‍ ജീവനക്കാര്‍ പുറന്തള്ളപ്പെടുകയാണ്... ''
 

Covi 19 indigo complaint their employees being ostracised
Author
Delhi, First Published Mar 24, 2020, 12:23 PM IST

ദില്ലി: വിമാനത്തില്‍ ജോലി ചെയ്യുന്ന തങ്ങളുടെ ജീവനക്കാരെ കൊവിഡ് ഭീതിയില്‍ മാറ്റി നിര്‍ത്തുന്നുവെന്ന ആരോപണവുമായി ഇന്റിഗോ എയര്‍ലൈന്‍സും. യാത്ര വിവരങ്ങളുടെും ജോലിയുടെയും പേരിലാണ് ജീവനക്കാരെ മാറ്റി നിര്‍ത്തുന്നതെന്ന ആരോപണവുമായി എയര്‍ ഇന്ത്യക്ക് പിന്നാലെയാണ് ഇന്‍രിഗോയും എത്തുന്നത്. 

''ജോലിയുടെ സ്വഭാവത്തിന്റെയും യാത്ര ചെയ്ത സ്ഥലങ്ങളുടെയും പേരില്‍  അവരവരുടെ പ്രദേശങ്ങളില്‍ ജീവനക്കാര്‍ പുറന്തള്ളപ്പെടുകയാണ്. '' - ഇന്റിഗോ പറഞ്ഞു. 

'' കൊവിഡിനെ ചെറുക്കാന്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം രാജ്യം മാര്‍ച്ച് 22 ന് ആദരവ് നല്‍കിയിരുന്നു. ഞങ്ങളുടെ ജീവനക്കാരും അത്തരത്തില്‍ പ്രവര്‍ത്തിച്ചവരാണ്. അടിയന്തിര സാഹചര്യത്തില്‍ രാജ്യത്തിന് വേണ്ടി സ്വയം മറന്ന് പ്രവര്‍ത്തിച്ചവരാണ്.'' ഇന്റിഗോയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 

വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ തിരിച്ച് ഇന്ത്യയിലെത്തിക്കാന്‍ മുമ്പില്‍ നിന്നവരാണ് തങ്ങളുടെ ജീവനക്കാരെന്നും വിമാനയാത്രകള്‍ റദ്ദാക്കിയതോടെ തിരിച്ച് വീട്ടിലെത്തിയ ഇവരെ ആളുകള്‍ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും മോശം സമയത്ത് അവരെ ചേര്‍ത്ത് നിര്‍ത്തണമെന്നും കമ്പനി വ്യക്തമാക്കി. 

എയര്‍ ഇന്ത്യയും സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ജീവനക്കാരെ ബഹിഷ്‌കരിക്കുകയും പൊലീസിനെ വിളിക്കുകയും വരെ ചെയ്തുവെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്. 

ഞായറാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്കുമുള്ള മുഴുവന്‍ വിമാന സര്‍വ്വീസുകളും നിര്‍്ത്തിവച്ചിരിക്കുകയാണ്. ആഭ്യന്തര വിമാനസര്‍വ്വീസുകളും ഉണ്ടായിരിക്കുന്നതല്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios