ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം അഞ്ഞൂറോളം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഔദ്യോഗിക കണക്ക് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലുള്ള രോഗികളുടെ എണ്ണം 3074 ആയി. ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം അഞ്ഞൂറോളം പുതിയ കൊവിഡ് ബാധിതരാണ് രാജ്യത്ത് ഉണ്ടായത്. സ്ഥിതി അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന വിലയിരുത്തലും ആരോഗ്യ മന്ത്രാലയം പങ്കുവക്കുന്നുണ്ട്. 

അതിനിടെ കൊവിഡിൽ രാജ്യത്ത് മരണം 77 ആയി . 3030 പേർ ആണ് ചികിത്സയിൽ ഉള്ളത്. 267 പേർക്ക് ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 3374 ആണ്. 

രാജ്യത്തെ ഓരോ സംസ്ഥാനത്തിലെയും സ്ഥിതി എങ്ങനെ..ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഭൂപടം ചുവടെ..ഓരോ സംസ്ഥാനവും ക്ലിക്ക് ചെയ്താൽ കണക്കുകൾ കാണാം...


Read more at: രാജ്യത്ത് കൊവിഡ് ബാധിതര്‍ 3074; ലോക്ക് ഡൗണിൽ തീരുമാനം ഏപ്രിൽ 10 വരെയുള്ള സ്ഥിതി വിലയിരുത്തി മാത്രം ...

കൊവിഡ് രോഗ വ്യാപനത്തിന്‍റെ സ്ഥിതി വിലയിരുത്തിയാകും ലോക്ക് ഡൗണിൽ തുടര്‍ തീരുമാനം ഉണ്ടാകുക. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിശദമായ വിലയിരുത്തൽ യോഗങ്ങളും വരും ദിവസങ്ങളിൽ വിളിച്ച് ചേര്‍ത്തിട്ടുണ്ട് ഏപ്രിൽ പത്ത് വരെ ഉള്ള രോഗവ്യാപന സാഹചര്യം വിലയിരുത്തി ലോക്ക് ഡൗണിന്‍റെ കാര്യത്തിൽ തീരുമാനം എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. 

കൊവിഡ് 19 - ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള പട്ടിക

S. No.Name of State / UTTotal Confirmed cases (Including 65 foreign Nationals) Cured/Discharged/
Migrated
Death
1Andhra Pradesh16111
2Andaman and Nicobar Islands1000
3Arunachal Pradesh100
4Assam2400
5Bihar3001
6Chandigarh1800
7Chhattisgarh930
8Delhi445156
9Goa700
10Gujarat1051410
11Haryana49240
12Himachal Pradesh611
13Jammu and Kashmir9242
14Jharkhand200
15Karnataka144124
16Kerala306492
17Ladakh14100
18Madhya Pradesh10406
19Maharashtra4904224
20Manipur200
21Mizoram100
22Odisha2000
23Puducherry510
24Punjab5715
25Rajasthan200210
26Tamil Nadu48563
27Telengana269327
28Uttarakhand2220
28Uttar Pradesh227192
29West Bengal69103
Total number of confirmed cases in India3374*26777
*States wise distribution is subject to further verification and reconciliation

കേന്ദ്രമന്ത്രിമാരുടെ പ്രത്യേക യോഗം നരേന്ദ്രമോദി വിളിച്ച് ചേര്‍ത്തിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ രംഗത്തെ വിദഗ്ധരും അടങ്ങുന്ന മറ്റൊരു യോഗവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ലോക്ക് ഡൗൺ തുടരുന്നെങ്കിൽ അതെങ്ങനെ ഇളവ് വരുത്തിയാൽ രോഗ വ്യാപനം തടയാൻ എന്തൊക്കെ മുൻകരുതലും മുന്നൊരുക്കങ്ങളും നടത്തണം തുടങ്ങി വിശദമായ ചര്‍ച്ചയാണ് നടക്കാനിരിക്കുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക