ഗുവാഹത്തി: കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ ലോകം മുഴുവന്‍ പലവഴി തേടുന്നതിനിടെ കൊവിഡ് ബാധിതരുടെ ചികിത്സയ്ക്ക് ആശുപത്രിയൊരുക്കാന്‍ നാല് ഏക്കര്‍ ഭൂമി വിട്ടുനല്‍കാമെന്ന് അസ്സം സ്വദേശി. ആസാമിലെ നാഗോം ജില്ലയിലെ കലിയബോര്‍ സ്വദേശിയായ 
കൃഷ്ണ മഹന്തയാണ് തന്റെ ഭൂമി അസ്സം സര്‍ക്കാരിന് വിട്ടുനല്‍കാന്‍ താത്പര്യം അറിയിച്ചത്. 

കൊവിഡ് ബാധിച്ചവരെ ചികിത്സിക്കാന്‍ ആശുപത്രി നിര്‍മ്മിക്കാനാണ് തന്റെ ഭൂമി വ്ട്ടുനല്‍കാന്‍ 42കാരനായ മഹന്ത ആഗ്രഹം പ്രകടിപ്പിച്ചത്. ഇത് സംബന്ധിച്ച സന്നദ്ധത പ്രകടിപ്പിച്ച് കലിയബോര്‍ സബ് ഡിവിഷണല്‍ ഓഫീസര്‍ക്ക് ബിസിനസുകാരനായ മഹന്ത കത്തയച്ചു. 

ഓഫീസര്‍ ഇത് അസം സര്‍ക്കാരിന് കൈമാറിയെന്നാണ് അറിയുന്നത്. രാവും പകലുമില്ലാതെ കൊവിഡ് വൈറസിനോട് പോരാടാന്‍ നിരവധി പേരാണ് പ്രയത്‌നിക്കുന്നത്. ഇവരുടെ പേരുകള്‍ ചരിത്രത്തില്‍ കുറിക്കപ്പെടണമെന്നും മെഹന്ത സര്‍ക്കാരിനെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. 

കൊവിഡ് 19 നഅനിയന്ത്രിതമായി പടര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ച് പുതിയ ആശുപത്രിക