Asianet News MalayalamAsianet News Malayalam

കൊവിഡ് 19: വിമാനജീവനക്കാര്‍ മാസ്കും കയ്യുറയും ധരിക്കണമെന്ന് വ്യോമയാന മന്ത്രാലയം; നാവിക പ്രദർശനം റദ്ദാക്കി


2500 പേർക്കായി മുൻ കരുതൽ കേന്ദ്രങ്ങൾ തുറക്കാൻ കര, നാവിക, വ്യോമ സേനകൾക്ക് കേന്ദ്രസർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.

covid 19 aviation ministry instruction to put on mask and gloves air hostess
Author
Delhi, First Published Mar 3, 2020, 8:00 PM IST

ദില്ലി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍, വിമാനജീവനക്കാര്‍ മാസ്കും കയ്യുറയും ധരിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. എയര്‍ഹോസ്റ്റസുമാര്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. 

2500 പേർക്കായി മുൻ കരുതൽ കേന്ദ്രങ്ങൾ തുറക്കാൻ കര, നാവിക, വ്യോമ സേനകൾക്ക് കേന്ദ്രസർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്. നാവികസേന മാർച്ച്‌ 18 മുതല്‍ 20 വരെ  വിശാഖപട്ടണത്ത് നടത്താൻ തീരുമാനിച്ച മിലാൻ നാവിക പ്രദർശനം റദ്ദാക്കി. കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രാനിയന്ത്രണങ്ങളും 
നാവികരുടെ സുരക്ഷയും പരിഗണിച്ചാണ് നടപടി. 

Read Also: കൊവിഡ് 19: വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് ജീവനക്കാരോട് ട്വിറ്റര്‍

കൊവിഡ് വൈറസ് ബാധ ലോകമെങ്ങും പടരുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിംപിക്സ് മാറ്റിവച്ചേക്കുമെന്നും സൂചനയുണ്ട്. ജാപ്പനീസ് മന്ത്രി സീക്കോ ഹാഷിമോട്ടോയാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. കൊവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാനില്‍ ഇതുവരെ 12 പേരാണ് മരിച്ചത്. 

Read Also: കൊറോണ ഭീതി: ടോക്കിയോ ഒളിംപിക്സ് നീട്ടിവെച്ചേക്കും

Follow Us:
Download App:
  • android
  • ios