അകര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് സ്വയം നിരീക്ഷണത്തില്‍ പോയി. കുടുംബത്തിലെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പോയത്. കൊവിഡ് പരിശോധനയ്ക്ക്  വിധേയനായെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ബിപ്ലബ് ട്വിറ്ററിലൂടെ അറിയിച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്നും എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

നിലവില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചതികിത്സയിലാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.