Asianet News MalayalamAsianet News Malayalam

രാജ്യത്തെ കൊവിഡ് വ്യാപനത്തിന് ശമനമില്ല; ഇന്ത്യയുടെ കൊവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം കൂടുതല്‍ ആശുപത്രികളില്‍

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം ദില്ലി എയിംസ് ഉൾപ്പടെയുള്ള പതിനൊന്ന് ആശുപത്രികളിൽ കൂടി ഇന്ന് തുടങ്ങും.

covid 19 cases and death in india update human clinical trial of anti coronavirus drug covaxin
Author
Delhi, First Published Jul 20, 2020, 6:03 AM IST

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് പതിനൊന്ന് ലക്ഷം കടന്നേക്കും. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷത്തി പതിനായിരത്തിൽ എത്തി. മഹാരാഷ്ട്രയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒമ്പതിനായിരം കടന്നു. ആന്ധ്രപ്രദേശിൽ കഴിഞ്ഞ ദിവസം അയ്യായിരത്തേലേറെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന രോഗബാധ അയ്യായിരം കടക്കുന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്.

തമിഴ്നാട്ടിലും കർണാടകയിലും നാലായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ദില്ലി എയിംസ് ഉൾപ്പടെയുള്ള പതിനൊന്ന് ആശുപത്രികളിൽ കൂടി ഇന്ന് തുടങ്ങും. കഴിഞ്ഞ ബുധനാഴ്ച്ച പാട്ന എയിംസിൽ ആണ് കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് തുടക്കമായത്. സന്നദ്ധരായിട്ടുള്ള 375 പേരിലാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ പരീക്ഷിക്കുക. മനുഷ്യരിൽ പരീക്ഷിക്കാൻ എയിംസിന്റെ എത്തിക്കൽ കമ്മിറ്റി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു

Follow Us:
Download App:
  • android
  • ios