കേരളത്തില്‍ 10 പേര്‍ക്ക് രോഗമുക്തി: 10 പേര്‍ക്ക് കൂടി രോഗം, സംസ്ഥാനത്താകെ 123 പേര്‍ ചികിത്സയില്‍| COVID LIVE

covid 19 cases in india updates

5:51 PM IST

അതിഥി തൊഴിലാളികളെ മടക്കിക്കൊണ്ടു പോകാൻ അനുമതി

അതിഥി തൊഴിലാളികളെ മടക്കിക്കൊണ്ടു പോകാൻ അനുമതി. വിദ്യാർത്ഥികളെയും വിനോദസഞ്ചാരികളെയും കൊണ്ടു പോകാം. സംസ്ഥാനങ്ങൾ ധാരണയിലെത്തി സംവിധാനം ഒരുക്കണം. ബസിൽ കൊണ്ടു പോകാനാണ് അനുമതി. 

5:45 PM IST

ചാത്തന്നൂരിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

ചാത്തന്നൂരിൽ ട്രിപ്പിൾ ലോക്ക് ഡൗൺ. കൊല്ലത്ത് കടുത്ത ജാഗ്രത വേണമെന്ന് മന്ത്രി മേഴ്‌സി കുട്ടി അമ്മ. 

5:43 PM IST

കാസർകോട്ടെ മാധ്യമ പ്രവർത്തകരെ മുഴുവൻ പരിശോധനക്ക് വിധേയമാക്കും

കാസർകോട്ടെ മാധ്യമ പ്രവർത്തകരെ മുഴുവൻ ശ്രവ പരിശോധനക്ക് വിധേയമാക്കും. മാധ്യമപ്രവർത്തകനുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തിൽ പോകണം.

5:40 PM IST

ഹോട്ട്സ്പോട്ടിന് പുറത്തുള്ള റോഡുകൾ തുറക്കില്ലെന്ന് പൊലീസ്

കണ്ണൂരിൽ ഹോട്ട്സ്പോട്ടിന് പുറത്തുള്ള റോഡുകൾ തുറക്കില്ലെന്ന് പൊലീസ്. ആംബുലൻസ് പോകാൻ മാത്രം ഒരു ഉദ്യോഗസ്ഥനെ ഇവിടെ നിർത്തും. ആരോഗ്യ പ്രവർത്തകരെയോ മറ്റുള്ള ആളുകളെയോ കടത്തിവിടില്ല. വിമർശനത്തിന് പിന്നാലെ ഇന്നത്തെ അവലോകന യോഗത്തിൽ എസ്പി പങ്കെടുത്തു.

5:25 PM IST

വ്യാജവാർത്തകൾക്കെതിരെ നടപടി ശക്തമാക്കും

കൊവിഡ് കാലത്ത് വ്യാജവാർത്തകൾക്കെതിരെ നടപടി ശക്തമാക്കുകയാണ്. ഓരോ വാർത്തയും പരിശോധിച്ച് സത്യം ജനങ്ങൾക്ക് അറിയിക്കുകയാണ് ലക്ഷ്യം. ഇതിനു മാധ്യമങ്ങളുടെ സഹായം തേടിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വലിയ തോതിൽ പ്രചാരണം നടക്കുന്നു. ചാത്തനൂരിൽ വലിയ തോതിൽ രോ​ഗം പടരുന്നതായുള്ള പ്രചാരണം ഇന്ന് ശ്രദ്ധയിൽപ്പെട്ടു. കൊവിഡ് അനിയന്ത്രിതമായ സാഹചര്യം എവിടെയും ഇല്ല. എന്നിട്ടും ജനങ്ങളെ പേടിപ്പിക്കുന്ന പ്രചാരണം ഉണ്ടാവുന്നത് അനുവദിക്കാനാവാത്ത ദുഷ്പ്രവണതയാണ്. സമൂഹമാധ്യമങ്ങളിൽ അത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കും. മറ്റു മാധ്യമങ്ങളും ഇത്തരം പ്രചാരണങ്ങൾ നടത്തരുതെന്ന് അഭ്യർത്ഥിക്കുന്നു. 
 
5:30 PM IST

"തുപ്പല്ലേ, തോറ്റു പോകും"

ബ്രെയ്ക് ദി ചെയിൻ രണ്ടാം ഘട്ടം - "തുപ്പല്ലേ, തോറ്റു പോകും" എന്നാണ് ശീർഷകം

5:25 PM IST

മോട്ടോർ വാഹന നികുതി അടയക്കാൻ ജൂൺ 15 വരെ സാവകാശം

ലോക്ക് ഡൗൺ കാരണം വണ്ടിയോടാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ വാഹനനികുതി അടയ്ക്കാൻ ജൂൺ 15 വരെ സമയം നീട്ടി നൽകും. ഈ കൊല്ലം ഫെബ്രുവരി ഒന്നിനും ജൂൺ മുപ്പതിനും ഇടയിൽ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ, ഡ്രൈവിം​ഗ് ലൈസൻസ് എന്നിവയ്ക്ക് ജൂൺ മുപ്പത് വരെ കാലാവധിയുണ്ടാവും. 

5:20 PM IST

സമരങ്ങൾ ഒഴിവാക്കണം

സമരങ്ങൾ വീണ്ടും സജീവമായി വരുന്നതായി കാണുന്നു. സമരം ജനാധിപത്യ അവകാശമാണ്. പക്ഷെ സാഹചര്യം മനസിലാക്കണം. ഒഴിവാക്കാൻ ആവുന്നവ ഒഴിവാക്കണം

5:15 PM IST

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി പദ്ധതി

കൊവിഡ് കാലത്തെ അതിജീവനത്തിന് ഏറ്റവും പ്രധാനം കൃഷിയാണെന്ന് നേരത്തെ മന്ത്രിസഭ ചർച്ച ചെയ്തിരുന്നു. സംസ്ഥാനത്തെ എല്ലാ തരിശുഭൂമികളിലും കൃഷി നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി കൃഷിവകുപ്പ് തയ്യാറാക്കിയ പദ്ധതി അടുത്ത മാസം മുതൽ സംസ്ഥാന വ്യാപകമായി നടപ്പാക്കും. പദ്ധതി ഇന്ന് ചേർന്ന സെക്രട്ടറിമാരുടെ യോ​ഗം അം​ഗീകരിച്ചു. ചർച്ചയിലുണ്ടായ നിർദേശങ്ങൾ കൂടി ചേർത്ത് പദ്ധതി നടപ്പാക്കും. കന്നുകാലി, മീൻ, മുട്ട എന്നിവയുടെ ഉത്പാദനം ഉയർത്തലും പദ്ധതിയുടെ ലക്ഷമാണ്.

5:12 PM IST

വാർഡ് വിഭജനം നടത്തില്ല

കൊവിഡ് 19-ൻ്റെ സാഹചര്യത്തിൽ തദ്ദേശതെരഞ്ഞെടുപ്പിനുള്ള വാർഡ് വിഭജനം പൂർത്തിയാക്കാൻ തടസമുണ്ട്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പുതുതായി ഒരു വാർഡ് രൂപീകരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അതിന് വാർഡ് വിഭജനം നടത്തണം. പക്ഷേ കൊവിഡിൻ്റെ സാഹചര്യത്തിൽ അതു നടക്കില്ല. അതിനാൽ നിലവിലുള്ള വാർഡുകൾ വച്ച് തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് സർക്കാരിന്‍റെ നിലപാട്.

5:10 PM IST

മന്ത്രിമാരുടെയും എംഎൽഎമാരുടെയും അലവൻസ് കുറയ്ക്കും

മന്ത്രിമാർ, എംഎൽഎമാർ അടക്കം ഉള്ളവരുടെ ശമ്പളം, അലവൻസ് എന്നിവ 30 ശതമാനം കുറയ്ക്കും. എംഎൽഎമാർക്ക് പ്രതിമാസം ലഭിക്കുന്ന അമ്മ്യൂണിറ്റ്സ് തുകയിലും ഹോണറോറിയത്തിലും കുറവ് വരുത്തും.

5:08 PM IST

സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധി

സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി. വരുമാനം ഗണ്യമായി ഇടിഞ്ഞു. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി താങ്ങാനാവത്താതാണ്. വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായതായി മുഖ്യമന്ത്രി. 

5:03 PM IST

സംസ്ഥാനത്ത് രണ്ട് ഹോട്ട് സ്പോട്ടുകൾ കൂടി

ഹോട്ട്സ്പോട്ടുകളിൽ ഇടുക്കിയിലെ വണ്ടിപ്പെരിയാർ, കാസർകോട്ടെ അജാനൂർ എന്നീ പഞ്ചായത്തുകളേയും ഉൾപ്പെടുത്തി. നിലവിൽ 108 ഹോട്ട് സ്പോട്ടുകൾ ഉണ്ട്. ഇതിൽ 28 എണ്ണം കണ്ണൂരിലും ഇടുക്കിയിൽ 15 എണ്ണവും ഉണ്ട്.

5:00 PM IST

10 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 10 പേർക്ക് രോഗം ഭേദമായി. കണ്ണൂരും കോഴിക്കോടും കാസർകോടും മൂന്ന് പേർക്ക് വീതവും, പത്തനംതിട്ടയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

5:00 PM IST

ദൃശ്യമാധ്യമപ്രവർത്തകന് കൊവിഡ്

കാസർകോട്ട് കൊവിഡ് സ്ഥിരീകരിച്ചത് ദൃശ്യമാധ്യമപ്രവർത്തകന്. 

5:00 PM IST

സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൊസിറ്റീവ് ആയവരിൽ കൊല്ലം ജില്ലയിൽ ആറ് പേർക്കും, തിരുവനന്തപുരം കാസർകോട്  ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകർ ഒരാൾ മാധ്യമപ്രവർത്തകൻ. കൊല്ലത്തെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം വന്നത് ഒരാൾ ആന്ധ്രയിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. കാസർകോട് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് വന്നത്.

4:55 PM IST

ദുബായിയിൽ തൃക്കരിപ്പൂർ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

ദുബായിയിൽ തൃക്കരിപ്പൂർ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ എം ടി പി കുഞ്ഞബ്ദുള്ള ആണ് മരിച്ചത്.

4:27 PM IST

സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഒരു യുവതി കൂടി പ്രസവിച്ചു

സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഒരു യുവതി കൂടി പ്രസവിച്ചു. ചെറുവാഞ്ചേരി സ്വദേശിയായ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു കുട്ടിയുടെ ജനനം. രണ്ട് ദിവസം മുമ്പ് യുവതിയുടെ സ്രവ പരിശോധന ഫലം നെഗറ്റീവായിരുന്നു

4:20 PM IST

കൊവിഡ് പരിശോധന ലാബിൽ പ്രതിസന്ധി

കോട്ടയത്ത് കൊവിഡ് പരിശോധന ലാബിൽ പ്രതിസന്ധി. കോട്ടയത്തെ തലപ്പാടിയിലെ കേന്ദ്രത്തിൽ ഒരു മെഷീൻ പ്രവർത്തിക്കുന്നില്ല. 192 സാമ്പിളുകൾ പരിശോധിച്ചിരുന്നയിടത്ത് ഇപ്പോൾ പരിശോധിക്കുന്നത് 96 എണ്ണം. കോട്ടയം ഇടുക്കി ജില്ലകളിലെ സാമ്പിളാണ് ഇവിടെ പരിശോധിക്കുന്നത്. കൂടുതൽ സാമ്പിൾ പരിശോധിക്കാനാകുന്നില്ലെന്ന് ഡയറക്ർ മോഹനകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്. 

Read more at: യന്ത്രത്തകരാർ മൂലം കോട്ടയത്ത് കൊവി‍ഡ് പരിശോധനാ ലാബിൽ പ്രതിസന്ധി ...

4:00 PM IST

തെലങ്കാനയിൽ തെരുവിലിറങ്ങി അതിഥി തൊഴിലാളികൾ

തെലങ്കാനയിലെ സംഗറെഡ്‌ഢിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഭക്ഷണമില്ലെന്നും നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് തൊഴിലാളികൾ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ പൊലീസ് വാഹനം തകർന്നു.

3:50 PM IST

കൊവിഡ് രോഗികളുടെ വിവര ചോർച്ചയിൽ അന്വേഷണം

കൊവിഡ് രോഗികളുടെ വിവരം ചോർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. കാസർകോട്ടെ വീടുകളിൽ എത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് വാർത്ത പുറത്ത് കൊണ്ട് വന്നത്

Read more at:  കൊവിഡ് രോ​ഗികളുടെ വിവരം ചോർന്ന സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു ...

3:40 PM IST

ചെന്നൈയിൽ ഓൺലൈൻ ഭക്ഷണ വിതരണം ചെയ്തിരുന്ന യുവാവിന് കൊവിഡ്

ചെന്നൈയിൽ ഓൺലൈൻ ഭക്ഷണ വിതരണം ചെയ്തിരുന്ന യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം പുലർത്തിയ 130 പേരെ കണ്ടെത്താൻ ശ്രമം തുടങ്ങി. 

3:29 PM IST

കാസർകോട് കൊവിഡ് ഭേദമായി ഇന്ന് 3 പേർ ആശുപത്രി വിടും

കാസർകോട് കൊവിഡ് ഭേദമായി ഇന്ന് 3 പേർ ആശുപത്രി വിടും. ബദിയെടുക്ക മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ചികിത്സയിലുള്ള മൂന്ന് പേരാണ് വീട്ടിലേക്ക് മടങ്ങുന്നത്.  ഇനി 11 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്

Read more at: കൊവിഡ് ഭേദമായി, കാസർകോട് ഇന്ന് മൂന്ന് പേർ ആശുപത്രി വിടും ...

3:27 PM IST

കണ്ണൂരിൽ അസാധാരണ സാഹചര്യം

കണ്ണൂരിൽ അസാധാരണ സാഹചര്യം. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പൊലീസും ആരോഗ്യ വകുപ്പും രണ്ട് തട്ടിൽ. പൊലീസ് ആരോഗ്യ പ്രവർത്തകരുടെ ജോലിക്ക് തടസ്സം നിക്കുന്നു എന്ന് കാട്ടി ഡിഎംഒ കളക്ടർക്ക് പരാതി നൽകി.

2:50 PM IST

വിശദീകരണവുമായി എസ്പി

ലോക്ഡൗൺ ഉൾപെടെ കണ്ണൂരിൽ പൊലീസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് രണ്ട് ഐജിമാരാണെന്ന് എസ് പി യതീഷ് ചന്ദ്ര. ഐ ജി അശോക് യാദവിൻ്റയും വിജയ് സാക്കറെയുടെയും നിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്ന് എസ്പിയുടെ വിശദീകരണം. റോഡ് അടച്ചത് ഉൾപെടെ പൊലീസ് നടപടിയിൽ അപാകത ഇല്ല എന്നും എസ്പി യതീഷ് ചന്ദ്ര

2:35 PM IST

കണ്ണൂരിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർത്തി ജില്ലാ കളക്ടർ

കണ്ണൂരിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർത്തി ജില്ലാ കളക്ടർ. കളക്ടറുമായി ആലോചിക്കാതെ പൊലീസ് റോഡുകൾ അടയ്ക്കുന്നത് ശരിയല്ല എന്ന് കളക്ടർ. ഹോട്ട്സ്പോട്ടുകൾ അല്ലാത്ത ഇടങ്ങളിൽ അടച്ചിട്ട റോഡുകൾ ഉടൻ തുറക്കണമെന്ന് കളക്ടറുടെ ഉത്തരവ്. ആരോഗ്യ പ്രവർത്തകരോട് പൊലീസ് മോശമായി പെരുമാറുന്നതായി പരാതി കിട്ടിയതായി കളക്ടർ

2:25 PM IST

അജാനൂർ പഞ്ചായത്തും ഹോട്സ്പോട്ട്

കാസർകോട് അജാനൂർ പഞ്ചായത്തും ഹോട്സ്പോട്ടായി പ്രഖ്യാപിച്ചു

1:40 PM IST

പുതുച്ചേരിയിൽ ആരോഗ്യ മന്ത്രിയുടെ പ്രതിഷേധം

പുതുച്ചേരിയിൽ ആരോഗ്യ മന്ത്രിയുടെ നിയമസഭാ മന്ദിരത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ ലഫ്.ഗവർണർ കിരൺ ബേദി അനുവദിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കൃഷ്ണറാവു ആരോപിക്കുന്നു

1:00 PM IST

ചാല കമ്പോളം മെയ് 3 വരെ അടച്ചിടും

ചാല കമ്പോളത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും മെയ് 3 വരെ അടച്ചിടും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ശ്രീ. ബലറാം കുമാർ ഉപാദ്ധ്യായ വിളിച്ചു ചേർത്ത വ്യാപാര സംഘടനകളുടെ നേതാക്കളുടെ യോഗത്തിലാണ് ധാരണയായത്. 

Read more at: ചാല കമ്പോളം മെയ് 3 വരെ അടച്ചിടും; അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും ...

12:20 PM IST

ചെന്നൈ കോയമ്പേട് മാർക്കറ്റിൽ മൂന്ന് കച്ചവടക്കാർക്ക് കൂടി കൊവിഡ്

ചെന്നൈ കോയമ്പേട് മാർക്കറ്റിൽ മൂന്ന് കച്ചവടക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോയമ്പേട് മാർക്കറ്റ് അടച്ചിടും. 

12:15 PM IST

ശമ്പളം വൈകും...

സാലറി കട്ടിൽ പുതിയ ഓർഡിനൻസ് തയ്യാറായ ശേഷം മാത്രെമെ ഈ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഉണ്ടാകു. ശമ്പള വിതരണം വൈകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളിൽ നിന്ന് കിട്ടുന്ന വിവരം. ദുരന്തം ഉണ്ടെന്ന് പ്രഖ്യാപിച്ചാൽ 25 % വരെ ശമ്പളം പിടിച്ചെടുക്കാനാകുന്ന വിധത്തിലാണ് ഓർഡിനൻസ് തയ്യാറാക്കുന്നത്. ശമ്പളം തിരിച്ചു നൽകുന്നത് 6 മാസത്തിനുള്ളിൽ തീരുമാനിച്ചാൽ മതി. 

Read more at: ശമ്പളം വൈകും; ദുരന്തം ഉണ്ടെന്ന് പ്രഖ്യാപിച്ചാൽ 25 % പിടിച്ചെടുക്കാനാകുന്ന വിധത്തിൽ ഓർഡിനൻസ് ...
 
12:00 PM IST

കൊവിഡ് ആശങ്കയിൽ ദില്ലിയിലെ മലയാളി നഴ്സിംഗ് സമൂഹം

ദില്ലിയിൽ ഒരു മാസത്തിനിടെ അൻപതോളം മലയാളി നഴ്സുമാരാണ് കൊവിഡ് രോഗികളായത്. സഹപ്രവർത്തർക്കിടയിൽ രോഗം വ്യാപിക്കുന്നതിന്റെ ആശങ്കയിലാണ് ഇപ്പോൾ ഒരു വിഭാഗം നഴ്സുമാർ. നിരീക്ഷണത്തിൽ പോകുന്ന നഴ്സുമാർക്ക് അടിസ്ഥാന സൗകര്യം പോലും ആശുപത്രികൾ ഒരുക്കുന്നില്ലെന്ന പരാതിയും വ്യാപകമാകുന്നു. ഇതുവരെ ദില്ലിയിൽ മാത്രം അൻപതോളം മലയാളി നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

11:35 PM IST

പാലക്കാട് കൊവിഡ് സെൻ്ററിൽ നിന്ന് രക്ഷപ്പെടാൻ രോഗിയുടെ ശ്രമം

പാലക്കാട് ഒറ്റപ്പാലം ലക്കിടിയിൽ കോവിഡ് കെയർ സെന്‍ററിൽ നിന്ന് രക്ഷപ്പെടാൻ തമിഴ്നാട്ടുകാരിയുടെ ശ്രമം. കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെ സൺ ഷെയ്ഡിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ജനാലയിലൂടെ പുറത്തുചാടി രക്ഷപ്പെടാനായിരുന്നു ശ്രമിച്ചത്.

11:35 PM IST

സംസ്ഥാനത്ത് നാളെ മുതൽ മാസ്ക്ക് നിർബന്ധം

സംസ്ഥാനത്ത് നാളെ മുതൽ മാസ്ക്ക് നിർബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്ക്ക് ധരിക്കാതെ ഇറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇന്നു മുതൽ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങൾ വഴിയാണ് പ്രചാരണം. മാസ്ക്ക് ധരിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു. 

Read more at: സംസ്ഥാനത്ത് നാളെ മുതൽ മാസ്ക്ക് നിർബന്ധം, നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെന്ന് ഡിജിപി

11:30 PM IST

സുരക്ഷാ ഉപകരണങ്ങൾക്ക് ഗുണനിലവാരം ഇല്ലെന്ന പരാതിയുമായി ഡോക്ടർമാർ

സുരക്ഷാ ഉപകരണങ്ങൾക്ക് ഗുണനിലവാരം ഇല്ലെന്ന പരാതിയുമായി കെജിഎംഒഎ. ലഭ്യതക്കുറവുമുണ്ടെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കെജിഎംഒഎ കത്തു നൽകി. എൻ 95 മാസ്കുകൾ 3 ലെയർ മാസ്‌ക് വേണ്ടിടത്ത് പലതിലും 2 ലെയർ മാത്രം. പിപിഇ കിറ്റ് പലതും പേരിൽ മാത്രമാണെന്നു വ്യാജ കമ്പനികളും രംഗത്തുണ്ടെന്നും പരാതിയിൽ പറയുന്നു. ഗുണനികവാരം ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും  കത്തിൽ ആവശ്യപ്പെടുന്നു റിസർവ് പൂള് സംവിധാനം നടപ്പാക്കണമെന്നും നിർ‍ദ്ദേശം. 

11:15 PM IST

കൊൽക്കത്തയിൽ നാല് മലയാളി നഴ്സുമാർക്ക് കൊവിഡ്

കൊൽക്കത്തയിലെ നാരായണ ആശുപത്രിയിൽ രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം ഒമ്പതായി, ഇതിൽ നാല് പേർ മലയാളി നഴ്സുമാരാണ്. 

11:00 PM IST

കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു

കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു. കൊവിഡ് രോഗം സംശയിക്കുന്ന ആൾ 3 തവണ ആശുപത്രിയിൽ എത്തിയതിനെ തുടർന്നാണ് തീരുമാനം. രോഗിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

10:45 AM IST

ഇടുക്കിയിൽ ആശ്വാസം

ഇടുക്കി ജില്ലയിൽ ആദ്യം കൊവിഡ് രോഗം സ്ഥിരീകരിച്ച ആറ് പേരുടെയും പുതിയ ഫലം നെഗറ്റീവ്. മൈസൂരിൽ നിന്ന് വന്ന ഏലപ്പാറ യുവാവ്, ഇയാളുടെ അമ്മ, ഇവരിൽ നിന്നും രോഗം ബാധിച്ച ഏലപ്പാറയിലെ ഡോക്ടർ ഏലപ്പാറയിലെ ആശാവർക്കർ, ചെന്നൈയിൽ നിന്ന് വന്ന യുവതി, തമിഴ് നാട്ടിൽ നിന്ന് വന്ന മണിയാറൻ കുടി സ്വദേശി എന്നിവരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. അടുത്ത ടെസ്റ്റ് റിസൽറ്റും നെഗറ്റീവായാൽ ഇവർക്ക് ആശുപത്രി വിടാം. 

Read more at: ഇടുക്കിയിൽ ആശ്വാസം, കൊവിഡ് ബാധിതരിൽ ഡോക്ടറുൾപ്പെടെ ആറ് പേരുടെ പുതിയ ഫലം നെഗറ്റീവ് ...

10:30 AM IST

ത്രിപുരയിലും കൊവിഡ് രോഗികളില്ല

വടക്കുകിഴക്കന്‍ ഇന്ത്യയിലെ അഞ്ചാമത്തെ കൊവിഡ് 19 മുക്ത സംസ്ഥാനമായി ത്രിപുര. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരും രോഗം ഭേദമായി ആശുപത്രിവിട്ടു. പതിനാല് ദിവസമായി സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സിക്കിം, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലും നിലവില്‍ കൊവിഡ് രോഗികളില്ല. 

Read more at: ത്രിപുരയിലും കൊവിഡ് രോഗികളില്ല; വടക്കുകിഴക്കന്‍ ഇന്ത്യയിലെ അ‍ഞ്ചാം കൊവിഡ് മുക്ത സംസ്ഥാനം
 
10:15 AM IST

മഹാമാരിയിൽ നിന്ന് കരകയറാതെ ലോകം

ലോകത്തെ കൊവി‍ഡ് ബാധിതരുടെ എണ്ണം മുപ്പത്തിയൊന്ന് ലക്ഷത്തി മുപ്പത്തി ആറായിരം കവിഞ്ഞു. മരണം രണ്ട് ലക്ഷത്തി പതിനേഴായിരം പിന്നിട്ടു. 3,137,761 പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതിൽ 217,948 പേർ മരിച്ചു. ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള അമേരിക്കയിൽ 24 മണിക്കൂറിനിടെ 2450 പേർ മരിച്ചു. രോഗബാധിതരിൽ മൂന്നിലൊന്നും അമേരിക്കയിലാണ്.

Read more at: മഹാമാരിയിൽ നിന്ന് കരകയറാതെ ലോകം; കൊവിഡ് ബാധിച്ചവരുടെ എണ്ണം 31 ലക്ഷം കടന്നു, മരണം 217,948 ആയി ... 

10:00 AM IST

ശമ്പളം പിടിക്കാൻ ഓർഡിനൻസ്

ശമ്പളം പിടിക്കൽ തടഞ്ഞ ഹൈക്കോടതി വിധി മറികടക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവരും. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്ന് സർക്കാർ തലത്തിൽ ധാരണയിലെത്തി. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച ഓർഡിനൻസ് പരിഗണിക്കും.

Read more at: ശമ്പളം പിടിക്കുന്നത് തടഞ്ഞ കോടതി വിധി മറികടക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരും
 
9:45 AM IST

ആർത്തിപ്പണ്ടാരം വിളിയിൽ ഉറച്ചുതന്നെയെന്ന് മന്ത്രി കടകംപളളി

ശമ്പള ഉത്തരവ് കത്തിച്ചവരുടേത് നീചമായ പ്രവർത്തിയാണെന്നും ആർത്തിപ്പണ്ടാരം വിളിയിൽ ഉറച്ചു നിൽക്കുന്നതായും മന്ത്രി കടകംപളളി സുരേന്ദ്രൻ. അധ്യാപക സമൂഹത്തെ താൻ അപമാനിച്ചിട്ടില്ല. പക്ഷേ ശമ്പള ഉത്തരവ് കത്തിച്ച അധ്യാപകരുടേത് നീചമായ പ്രവർത്തിതന്നെയാണെന്നതിൽ ഉറച്ച് നിൽക്കുകയാണ്. അവരെ ആർത്തിപ്പണ്ടാരങ്ങളെന്ന് വിളിച്ചതിലും ഉറച്ച് നിൽക്കുന്നു. ആറു ദിവസത്തെ സാലറി സർക്കാർ കടം ചോദിക്കുകയാണ് ചെയ്തത്. 

Read more at: ശമ്പള ഉത്തരവ് കത്തിച്ചത് നീചമായ പ്രവർത്തി, ആർത്തിപ്പണ്ടാരം വിളിയിൽ ഉറച്ചുതന്നെയെന്ന് മന്ത്രി കടകംപളള...

9:35 AM IST

വയനാട്ടിൽ മാസ്‌ക് ധരിക്കാത്തവർക്ക് 5000 പിഴ

വയനാട്ടിൽ മാസ്‌ക് ധരിക്കാത്തവർക്ക് 5000 പിഴ ചുമത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ സോപ്പോ സാനിറ്റൈസറോ ഇല്ലെങ്കിൽ 1000 രൂപ പിഴയും ഈടാക്കും. സംസ്ഥാനത്ത് കൊവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം 

9:30 AM IST

ഇടുക്കി ഏലപ്പാറയില ഡോക്ടറുടെയും, ആശാവർക്കറുടെയും പുതിയ പരിശോധന ഫലം നെഗറ്റീവ്

ഇടുക്കി ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെയും, ആശാവർക്കറുടെയും പുതിയ  പരിശോധന ഫലം നെഗറ്റീവ്. ഒരു ഫലം കൂടി നെഗറ്റീവായാൽ ഇവർക്ക് ആശുപത്രി വിടാനാകും. 

9:30 AM IST

ഗുജറാത്തിൽ 196 പേർക്ക് കൂടി രോഗം

ഗുജറാത്തിൽ 196 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് വരെ സംസ്ഥാനത്ത് മരിച്ചത് 181 പേർ. 

9:10 AM IST

ഗള്‍ഫില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഗള്‍ഫില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജനാണ് യുഎഇയില്‍ മരിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. ദുബായില്‍ ടാക്സി ഡ്രൈവറായ രതീഷ് ഈ മാസം 12 മുതല്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 23 ആയി. 

9:00 AM IST

മഹാരാഷ്ട്രയിൽ സ്ഥിതി ആശങ്കാജനകം

മഹാരാഷ്ട്രയിൽ 24 മണിക്കൂറിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 728 പേർക്ക്. മഹാരാഷ്ട്രയിൽ 9318 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 

8:50 AM IST

രാജ്യത്ത് കൊവിഡ് മരണം ആയിരം കടന്നു

ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31332 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 1897 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 73 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണ സംഖ്യ 1007 ആയി ഉയർന്നു. അതേസമയം 7696 പേർക്ക് രോഗം ഭേദമായെന്ന് കേന്ദ്ര സർക്കാറിന്റെ കണക്കുകൾ വ്യക്തമാക്കുന്നു

Read more at:  രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31332; മരണം ആയിരം കടന്നു; 1897 പേർക്ക് കൂടി വൈറസ് ബാധ ...

8:30 AM IST

യാത്രാ വിവരങ്ങള്‍ കൈമാറിയില്ല; കൊവിഡ് ബാധിതനെതിരെ കേസ്

യാത്രാ വിവരങ്ങള്‍ പൂര്‍ണ്ണമായും കൈമാറാതിരുന്ന കൊവിഡ് ബാധിതനെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. 
മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളിയായ 38 കാരന്‍ ഏപ്രില്‍ 11 ന് ചരക്ക് ലോറിയിലാണ് കേരളത്തിലെത്തിയത്. കല്‍പറ്റ വഴി ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോഴിക്കോടെത്തി. കോഴിക്കോട് നിന്ന് യാത്ര ചെയ്‌തെത്തിയ വിവരങ്ങളാണ് മറച്ചുവച്ചിരുന്നത്.

8:00 AM IST

കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

രാജ്യതലസ്ഥാനത്ത് കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബിജെആർഎം ആശുപത്രിയിലെയും അംബേദ്ക്കർ ആശുപത്രിയിലെയും കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയിൽ മാത്രം രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 256 ആയി ഉയർന്നു.

Read more at: ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്, ദില്ലിയിൽ ആരോഗ്യ പ്രവർത്തകന്റെ കുടുംബത്തിലെ 11 പേർക്ക് രോഗം ...
 
7:50 AM IST

ഇതരസംസ്ഥാന പ്രവാസി രജിസ്‌ട്രേഷൻ വൈകീട്ട് തുടങ്ങും

മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷൻ ഇന്ന് (29-04-2020) വൈകുന്നേരം മുതൽ ആരംഭിക്കും. നോർക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

7:40 AM IST

അംബേദ്ക്കർ ആശുപത്രിയിൽ 9 ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ്

അംബേദ്ക്കർ ആശുപത്രിയിൽ 9 ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ 38 പേർക്ക് രോഗം സ്ഥിരീകരിച്ചു. 

Read more at: ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്, ദില്ലിയിൽ ആരോഗ്യ പ്രവർത്തകന്റെ കുടുംബത്തിലെ 11 പേർക്ക് രോഗം ...

7:35 AM IST

ദില്ലി ബിജിആർഎം ആശുപത്രിയിൽ 10 പേർക്ക് കൂടി കൊവിഡ്

ദില്ലി ബിജെആർഎം ആശുപത്രിയിൽ 10 ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ്,  ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 75 പേർക്ക്. 

7:20 AM IST

ദില്ലിയിൽ ആരോഗ്യപ്രവർത്തകൻ്റെ കുടുംബത്തിൽ 11 പേർക്ക് കൊവിഡ്

ദില്ലി എൽഎൻജെപി ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്‍റെ കുടുംബത്തിലെ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 
 
6:50 AM IST

ഇന്ത്യയിൽ 129 റെഡ്സോൺ ജില്ലകൾ

ഇന്ത്യയിൽ റെഡ്സോൺ ജില്ലകൾ നിലവിൽ 129 മാത്രമെന്ന് കേന്ദ്രം. ഗ്രീൻസോണിലെ ജില്ലകളുടെ എണ്ണം 254 ആയി ഉയർന്നു. രോഗബാധ പ്രധാനമായും അഞ്ചു നഗരങ്ങളിലാണെന്നും കേന്ദ്രസർക്കാർ.  

Read more at: രാജ്യത്തെ റെഡ് സോണുകളുടെ എണ്ണം കുറഞ്ഞു; നിർബന്ധിത കൊവിഡ് പരിശോധന വേണ്ടെന്ന് കേന്ദ്രം

6:35 AM IST

കൊവിഡ് പരിശോധനയ്ക്ക് നിർബന്ധിക്കരുത്

മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടുന്നവരോട് ആശുപത്രികൾ കൊവിഡ് പരിശോധനയ്ക്ക് നിർബന്ധിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാർഗരേഖ അനുസരിച്ച് മാത്രമേ കൊവിഡ് പരിശോധന നടത്തേണ്ടതുള്ളു. കൊവിഡ് പരിശോധന ആവശ്യപ്പെട്ട് മറ്റ് അസുഖം ഉള്ളവർക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യത്തിലാണ് ഇടപെടൽ. ആരോഗ്യ മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. 

6:30 AM IST

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്കായുള്ള നോർക്ക രജിസ്ട്രേഷൻ ഇന്ന് മുതൽ

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്കായുള്ള നോർക്ക രജിസ്ട്രേഷൻ ഇന്ന് വൈകീട്ട് ആരംഭിക്കും. കേരളത്തിലേക്ക് തിരിച്ച് വരാനാഗ്രഹിക്കുന്നവർ www.registernorkaroots.org എന്ന വെബ്‌സൈറ്റിലൂടെ പേര് രജിസ്ട്രർ ചെയ്യണം. കേരളത്തിലെത്തുമ്പോൾ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിനാണ് ഇത്.

Read more at: മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്കായുള്ള നോർക്ക രജിസ്ട്രേഷൻ ഇന്ന് തുടങ്ങും ...

6:00 PM IST:

അതിഥി തൊഴിലാളികളെ മടക്കിക്കൊണ്ടു പോകാൻ അനുമതി. വിദ്യാർത്ഥികളെയും വിനോദസഞ്ചാരികളെയും കൊണ്ടു പോകാം. സംസ്ഥാനങ്ങൾ ധാരണയിലെത്തി സംവിധാനം ഒരുക്കണം. ബസിൽ കൊണ്ടു പോകാനാണ് അനുമതി. 

5:59 PM IST:

ചാത്തന്നൂരിൽ ട്രിപ്പിൾ ലോക്ക് ഡൗൺ. കൊല്ലത്ത് കടുത്ത ജാഗ്രത വേണമെന്ന് മന്ത്രി മേഴ്‌സി കുട്ടി അമ്മ. 

5:58 PM IST:

കാസർകോട്ടെ മാധ്യമ പ്രവർത്തകരെ മുഴുവൻ ശ്രവ പരിശോധനക്ക് വിധേയമാക്കും. മാധ്യമപ്രവർത്തകനുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തിൽ പോകണം.

5:57 PM IST:

കണ്ണൂരിൽ ഹോട്ട്സ്പോട്ടിന് പുറത്തുള്ള റോഡുകൾ തുറക്കില്ലെന്ന് പൊലീസ്. ആംബുലൻസ് പോകാൻ മാത്രം ഒരു ഉദ്യോഗസ്ഥനെ ഇവിടെ നിർത്തും. ആരോഗ്യ പ്രവർത്തകരെയോ മറ്റുള്ള ആളുകളെയോ കടത്തിവിടില്ല. വിമർശനത്തിന് പിന്നാലെ ഇന്നത്തെ അവലോകന യോഗത്തിൽ എസ്പി പങ്കെടുത്തു.

5:35 PM IST:

കൊവിഡ് കാലത്ത് വ്യാജവാർത്തകൾക്കെതിരെ നടപടി ശക്തമാക്കുകയാണ്. ഓരോ വാർത്തയും പരിശോധിച്ച് സത്യം ജനങ്ങൾക്ക് അറിയിക്കുകയാണ് ലക്ഷ്യം. ഇതിനു മാധ്യമങ്ങളുടെ സഹായം തേടിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വലിയ തോതിൽ പ്രചാരണം നടക്കുന്നു. ചാത്തനൂരിൽ വലിയ തോതിൽ രോ​ഗം പടരുന്നതായുള്ള പ്രചാരണം ഇന്ന് ശ്രദ്ധയിൽപ്പെട്ടു. കൊവിഡ് അനിയന്ത്രിതമായ സാഹചര്യം എവിടെയും ഇല്ല. എന്നിട്ടും ജനങ്ങളെ പേടിപ്പിക്കുന്ന പ്രചാരണം ഉണ്ടാവുന്നത് അനുവദിക്കാനാവാത്ത ദുഷ്പ്രവണതയാണ്. സമൂഹമാധ്യമങ്ങളിൽ അത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കും. മറ്റു മാധ്യമങ്ങളും ഇത്തരം പ്രചാരണങ്ങൾ നടത്തരുതെന്ന് അഭ്യർത്ഥിക്കുന്നു. 
 
5:33 PM IST:

ബ്രെയ്ക് ദി ചെയിൻ രണ്ടാം ഘട്ടം - "തുപ്പല്ലേ, തോറ്റു പോകും" എന്നാണ് ശീർഷകം

5:35 PM IST:

ലോക്ക് ഡൗൺ കാരണം വണ്ടിയോടാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ വാഹനനികുതി അടയ്ക്കാൻ ജൂൺ 15 വരെ സമയം നീട്ടി നൽകും. ഈ കൊല്ലം ഫെബ്രുവരി ഒന്നിനും ജൂൺ മുപ്പതിനും ഇടയിൽ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ, ഡ്രൈവിം​ഗ് ലൈസൻസ് എന്നിവയ്ക്ക് ജൂൺ മുപ്പത് വരെ കാലാവധിയുണ്ടാവും. 

5:23 PM IST:

സമരങ്ങൾ വീണ്ടും സജീവമായി വരുന്നതായി കാണുന്നു. സമരം ജനാധിപത്യ അവകാശമാണ്. പക്ഷെ സാഹചര്യം മനസിലാക്കണം. ഒഴിവാക്കാൻ ആവുന്നവ ഒഴിവാക്കണം

5:18 PM IST:

കൊവിഡ് കാലത്തെ അതിജീവനത്തിന് ഏറ്റവും പ്രധാനം കൃഷിയാണെന്ന് നേരത്തെ മന്ത്രിസഭ ചർച്ച ചെയ്തിരുന്നു. സംസ്ഥാനത്തെ എല്ലാ തരിശുഭൂമികളിലും കൃഷി നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി കൃഷിവകുപ്പ് തയ്യാറാക്കിയ പദ്ധതി അടുത്ത മാസം മുതൽ സംസ്ഥാന വ്യാപകമായി നടപ്പാക്കും. പദ്ധതി ഇന്ന് ചേർന്ന സെക്രട്ടറിമാരുടെ യോ​ഗം അം​ഗീകരിച്ചു. ചർച്ചയിലുണ്ടായ നിർദേശങ്ങൾ കൂടി ചേർത്ത് പദ്ധതി നടപ്പാക്കും. കന്നുകാലി, മീൻ, മുട്ട എന്നിവയുടെ ഉത്പാദനം ഉയർത്തലും പദ്ധതിയുടെ ലക്ഷമാണ്.

5:37 PM IST:

കൊവിഡ് 19-ൻ്റെ സാഹചര്യത്തിൽ തദ്ദേശതെരഞ്ഞെടുപ്പിനുള്ള വാർഡ് വിഭജനം പൂർത്തിയാക്കാൻ തടസമുണ്ട്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പുതുതായി ഒരു വാർഡ് രൂപീകരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അതിന് വാർഡ് വിഭജനം നടത്തണം. പക്ഷേ കൊവിഡിൻ്റെ സാഹചര്യത്തിൽ അതു നടക്കില്ല. അതിനാൽ നിലവിലുള്ള വാർഡുകൾ വച്ച് തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് സർക്കാരിന്‍റെ നിലപാട്.

5:15 PM IST:

മന്ത്രിമാർ, എംഎൽഎമാർ അടക്കം ഉള്ളവരുടെ ശമ്പളം, അലവൻസ് എന്നിവ 30 ശതമാനം കുറയ്ക്കും. എംഎൽഎമാർക്ക് പ്രതിമാസം ലഭിക്കുന്ന അമ്മ്യൂണിറ്റ്സ് തുകയിലും ഹോണറോറിയത്തിലും കുറവ് വരുത്തും.

5:10 PM IST:

സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി. വരുമാനം ഗണ്യമായി ഇടിഞ്ഞു. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി താങ്ങാനാവത്താതാണ്. വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായതായി മുഖ്യമന്ത്രി. 

5:08 PM IST:

ഹോട്ട്സ്പോട്ടുകളിൽ ഇടുക്കിയിലെ വണ്ടിപ്പെരിയാർ, കാസർകോട്ടെ അജാനൂർ എന്നീ പഞ്ചായത്തുകളേയും ഉൾപ്പെടുത്തി. നിലവിൽ 108 ഹോട്ട് സ്പോട്ടുകൾ ഉണ്ട്. ഇതിൽ 28 എണ്ണം കണ്ണൂരിലും ഇടുക്കിയിൽ 15 എണ്ണവും ഉണ്ട്.

5:03 PM IST:

സംസ്ഥാനത്ത് 10 പേർക്ക് രോഗം ഭേദമായി. കണ്ണൂരും കോഴിക്കോടും കാസർകോടും മൂന്ന് പേർക്ക് വീതവും, പത്തനംതിട്ടയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

5:27 PM IST:

കാസർകോട്ട് കൊവിഡ് സ്ഥിരീകരിച്ചത് ദൃശ്യമാധ്യമപ്രവർത്തകന്. 

5:04 PM IST:

സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൊസിറ്റീവ് ആയവരിൽ കൊല്ലം ജില്ലയിൽ ആറ് പേർക്കും, തിരുവനന്തപുരം കാസർകോട്  ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകർ ഒരാൾ മാധ്യമപ്രവർത്തകൻ. കൊല്ലത്തെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം വന്നത് ഒരാൾ ആന്ധ്രയിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. കാസർകോട് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് വന്നത്.

4:59 PM IST:

ദുബായിയിൽ തൃക്കരിപ്പൂർ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ എം ടി പി കുഞ്ഞബ്ദുള്ള ആണ് മരിച്ചത്.

4:29 PM IST:

സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഒരു യുവതി കൂടി പ്രസവിച്ചു. ചെറുവാഞ്ചേരി സ്വദേശിയായ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു കുട്ടിയുടെ ജനനം. രണ്ട് ദിവസം മുമ്പ് യുവതിയുടെ സ്രവ പരിശോധന ഫലം നെഗറ്റീവായിരുന്നു

4:53 PM IST:

കോട്ടയത്ത് കൊവിഡ് പരിശോധന ലാബിൽ പ്രതിസന്ധി. കോട്ടയത്തെ തലപ്പാടിയിലെ കേന്ദ്രത്തിൽ ഒരു മെഷീൻ പ്രവർത്തിക്കുന്നില്ല. 192 സാമ്പിളുകൾ പരിശോധിച്ചിരുന്നയിടത്ത് ഇപ്പോൾ പരിശോധിക്കുന്നത് 96 എണ്ണം. കോട്ടയം ഇടുക്കി ജില്ലകളിലെ സാമ്പിളാണ് ഇവിടെ പരിശോധിക്കുന്നത്. കൂടുതൽ സാമ്പിൾ പരിശോധിക്കാനാകുന്നില്ലെന്ന് ഡയറക്ർ മോഹനകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്. 

Read more at: യന്ത്രത്തകരാർ മൂലം കോട്ടയത്ത് കൊവി‍ഡ് പരിശോധനാ ലാബിൽ പ്രതിസന്ധി ...

4:16 PM IST:

തെലങ്കാനയിലെ സംഗറെഡ്‌ഢിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഭക്ഷണമില്ലെന്നും നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് തൊഴിലാളികൾ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ പൊലീസ് വാഹനം തകർന്നു.

4:55 PM IST:

കൊവിഡ് രോഗികളുടെ വിവരം ചോർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. കാസർകോട്ടെ വീടുകളിൽ എത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് വാർത്ത പുറത്ത് കൊണ്ട് വന്നത്

Read more at:  കൊവിഡ് രോ​ഗികളുടെ വിവരം ചോർന്ന സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു ...

3:44 PM IST:

ചെന്നൈയിൽ ഓൺലൈൻ ഭക്ഷണ വിതരണം ചെയ്തിരുന്ന യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം പുലർത്തിയ 130 പേരെ കണ്ടെത്താൻ ശ്രമം തുടങ്ങി. 

4:10 PM IST:

കാസർകോട് കൊവിഡ് ഭേദമായി ഇന്ന് 3 പേർ ആശുപത്രി വിടും. ബദിയെടുക്ക മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ചികിത്സയിലുള്ള മൂന്ന് പേരാണ് വീട്ടിലേക്ക് മടങ്ങുന്നത്.  ഇനി 11 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്

Read more at: കൊവിഡ് ഭേദമായി, കാസർകോട് ഇന്ന് മൂന്ന് പേർ ആശുപത്രി വിടും ...

3:32 PM IST:

കണ്ണൂരിൽ അസാധാരണ സാഹചര്യം. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പൊലീസും ആരോഗ്യ വകുപ്പും രണ്ട് തട്ടിൽ. പൊലീസ് ആരോഗ്യ പ്രവർത്തകരുടെ ജോലിക്ക് തടസ്സം നിക്കുന്നു എന്ന് കാട്ടി ഡിഎംഒ കളക്ടർക്ക് പരാതി നൽകി.

3:04 PM IST:

ലോക്ഡൗൺ ഉൾപെടെ കണ്ണൂരിൽ പൊലീസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് രണ്ട് ഐജിമാരാണെന്ന് എസ് പി യതീഷ് ചന്ദ്ര. ഐ ജി അശോക് യാദവിൻ്റയും വിജയ് സാക്കറെയുടെയും നിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്ന് എസ്പിയുടെ വിശദീകരണം. റോഡ് അടച്ചത് ഉൾപെടെ പൊലീസ് നടപടിയിൽ അപാകത ഇല്ല എന്നും എസ്പി യതീഷ് ചന്ദ്ര

3:01 PM IST:

കണ്ണൂരിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർത്തി ജില്ലാ കളക്ടർ. കളക്ടറുമായി ആലോചിക്കാതെ പൊലീസ് റോഡുകൾ അടയ്ക്കുന്നത് ശരിയല്ല എന്ന് കളക്ടർ. ഹോട്ട്സ്പോട്ടുകൾ അല്ലാത്ത ഇടങ്ങളിൽ അടച്ചിട്ട റോഡുകൾ ഉടൻ തുറക്കണമെന്ന് കളക്ടറുടെ ഉത്തരവ്. ആരോഗ്യ പ്രവർത്തകരോട് പൊലീസ് മോശമായി പെരുമാറുന്നതായി പരാതി കിട്ടിയതായി കളക്ടർ

2:32 PM IST:

കാസർകോട് അജാനൂർ പഞ്ചായത്തും ഹോട്സ്പോട്ടായി പ്രഖ്യാപിച്ചു

1:55 PM IST:

പുതുച്ചേരിയിൽ ആരോഗ്യ മന്ത്രിയുടെ നിയമസഭാ മന്ദിരത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ ലഫ്.ഗവർണർ കിരൺ ബേദി അനുവദിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കൃഷ്ണറാവു ആരോപിക്കുന്നു

4:07 PM IST:

ചാല കമ്പോളത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും മെയ് 3 വരെ അടച്ചിടും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ശ്രീ. ബലറാം കുമാർ ഉപാദ്ധ്യായ വിളിച്ചു ചേർത്ത വ്യാപാര സംഘടനകളുടെ നേതാക്കളുടെ യോഗത്തിലാണ് ധാരണയായത്. 

Read more at: ചാല കമ്പോളം മെയ് 3 വരെ അടച്ചിടും; അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും ...

1:12 PM IST:

ചെന്നൈ കോയമ്പേട് മാർക്കറ്റിൽ മൂന്ന് കച്ചവടക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോയമ്പേട് മാർക്കറ്റ് അടച്ചിടും. 

12:38 PM IST:

സാലറി കട്ടിൽ പുതിയ ഓർഡിനൻസ് തയ്യാറായ ശേഷം മാത്രെമെ ഈ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഉണ്ടാകു. ശമ്പള വിതരണം വൈകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളിൽ നിന്ന് കിട്ടുന്ന വിവരം. ദുരന്തം ഉണ്ടെന്ന് പ്രഖ്യാപിച്ചാൽ 25 % വരെ ശമ്പളം പിടിച്ചെടുക്കാനാകുന്ന വിധത്തിലാണ് ഓർഡിനൻസ് തയ്യാറാക്കുന്നത്. ശമ്പളം തിരിച്ചു നൽകുന്നത് 6 മാസത്തിനുള്ളിൽ തീരുമാനിച്ചാൽ മതി. 

Read more at: ശമ്പളം വൈകും; ദുരന്തം ഉണ്ടെന്ന് പ്രഖ്യാപിച്ചാൽ 25 % പിടിച്ചെടുക്കാനാകുന്ന വിധത്തിൽ ഓർഡിനൻസ് ...
 
12:33 PM IST:

ദില്ലിയിൽ ഒരു മാസത്തിനിടെ അൻപതോളം മലയാളി നഴ്സുമാരാണ് കൊവിഡ് രോഗികളായത്. സഹപ്രവർത്തർക്കിടയിൽ രോഗം വ്യാപിക്കുന്നതിന്റെ ആശങ്കയിലാണ് ഇപ്പോൾ ഒരു വിഭാഗം നഴ്സുമാർ. നിരീക്ഷണത്തിൽ പോകുന്ന നഴ്സുമാർക്ക് അടിസ്ഥാന സൗകര്യം പോലും ആശുപത്രികൾ ഒരുക്കുന്നില്ലെന്ന പരാതിയും വ്യാപകമാകുന്നു. ഇതുവരെ ദില്ലിയിൽ മാത്രം അൻപതോളം മലയാളി നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

12:04 PM IST:

പാലക്കാട് ഒറ്റപ്പാലം ലക്കിടിയിൽ കോവിഡ് കെയർ സെന്‍ററിൽ നിന്ന് രക്ഷപ്പെടാൻ തമിഴ്നാട്ടുകാരിയുടെ ശ്രമം. കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെ സൺ ഷെയ്ഡിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ജനാലയിലൂടെ പുറത്തുചാടി രക്ഷപ്പെടാനായിരുന്നു ശ്രമിച്ചത്.

12:34 PM IST:

സംസ്ഥാനത്ത് നാളെ മുതൽ മാസ്ക്ക് നിർബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്ക്ക് ധരിക്കാതെ ഇറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇന്നു മുതൽ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങൾ വഴിയാണ് പ്രചാരണം. മാസ്ക്ക് ധരിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു. 

Read more at: സംസ്ഥാനത്ത് നാളെ മുതൽ മാസ്ക്ക് നിർബന്ധം, നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെന്ന് ഡിജിപി

12:01 PM IST:

സുരക്ഷാ ഉപകരണങ്ങൾക്ക് ഗുണനിലവാരം ഇല്ലെന്ന പരാതിയുമായി കെജിഎംഒഎ. ലഭ്യതക്കുറവുമുണ്ടെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കെജിഎംഒഎ കത്തു നൽകി. എൻ 95 മാസ്കുകൾ 3 ലെയർ മാസ്‌ക് വേണ്ടിടത്ത് പലതിലും 2 ലെയർ മാത്രം. പിപിഇ കിറ്റ് പലതും പേരിൽ മാത്രമാണെന്നു വ്യാജ കമ്പനികളും രംഗത്തുണ്ടെന്നും പരാതിയിൽ പറയുന്നു. ഗുണനികവാരം ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും  കത്തിൽ ആവശ്യപ്പെടുന്നു റിസർവ് പൂള് സംവിധാനം നടപ്പാക്കണമെന്നും നിർ‍ദ്ദേശം. 

11:59 AM IST:

കൊൽക്കത്തയിലെ നാരായണ ആശുപത്രിയിൽ രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം ഒമ്പതായി, ഇതിൽ നാല് പേർ മലയാളി നഴ്സുമാരാണ്. 

1:25 PM IST:

കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു. കൊവിഡ് രോഗം സംശയിക്കുന്ന ആൾ 3 തവണ ആശുപത്രിയിൽ എത്തിയതിനെ തുടർന്നാണ് തീരുമാനം. രോഗിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

11:57 AM IST:

ഇടുക്കി ജില്ലയിൽ ആദ്യം കൊവിഡ് രോഗം സ്ഥിരീകരിച്ച ആറ് പേരുടെയും പുതിയ ഫലം നെഗറ്റീവ്. മൈസൂരിൽ നിന്ന് വന്ന ഏലപ്പാറ യുവാവ്, ഇയാളുടെ അമ്മ, ഇവരിൽ നിന്നും രോഗം ബാധിച്ച ഏലപ്പാറയിലെ ഡോക്ടർ ഏലപ്പാറയിലെ ആശാവർക്കർ, ചെന്നൈയിൽ നിന്ന് വന്ന യുവതി, തമിഴ് നാട്ടിൽ നിന്ന് വന്ന മണിയാറൻ കുടി സ്വദേശി എന്നിവരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. അടുത്ത ടെസ്റ്റ് റിസൽറ്റും നെഗറ്റീവായാൽ ഇവർക്ക് ആശുപത്രി വിടാം. 

Read more at: ഇടുക്കിയിൽ ആശ്വാസം, കൊവിഡ് ബാധിതരിൽ ഡോക്ടറുൾപ്പെടെ ആറ് പേരുടെ പുതിയ ഫലം നെഗറ്റീവ് ...

11:55 AM IST:

വടക്കുകിഴക്കന്‍ ഇന്ത്യയിലെ അഞ്ചാമത്തെ കൊവിഡ് 19 മുക്ത സംസ്ഥാനമായി ത്രിപുര. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരും രോഗം ഭേദമായി ആശുപത്രിവിട്ടു. പതിനാല് ദിവസമായി സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സിക്കിം, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലും നിലവില്‍ കൊവിഡ് രോഗികളില്ല. 

Read more at: ത്രിപുരയിലും കൊവിഡ് രോഗികളില്ല; വടക്കുകിഴക്കന്‍ ഇന്ത്യയിലെ അ‍ഞ്ചാം കൊവിഡ് മുക്ത സംസ്ഥാനം
 
11:54 AM IST:

ലോകത്തെ കൊവി‍ഡ് ബാധിതരുടെ എണ്ണം മുപ്പത്തിയൊന്ന് ലക്ഷത്തി മുപ്പത്തി ആറായിരം കവിഞ്ഞു. മരണം രണ്ട് ലക്ഷത്തി പതിനേഴായിരം പിന്നിട്ടു. 3,137,761 പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതിൽ 217,948 പേർ മരിച്ചു. ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള അമേരിക്കയിൽ 24 മണിക്കൂറിനിടെ 2450 പേർ മരിച്ചു. രോഗബാധിതരിൽ മൂന്നിലൊന്നും അമേരിക്കയിലാണ്.

Read more at: മഹാമാരിയിൽ നിന്ന് കരകയറാതെ ലോകം; കൊവിഡ് ബാധിച്ചവരുടെ എണ്ണം 31 ലക്ഷം കടന്നു, മരണം 217,948 ആയി ... 

11:39 AM IST:

ശമ്പളം പിടിക്കൽ തടഞ്ഞ ഹൈക്കോടതി വിധി മറികടക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവരും. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്ന് സർക്കാർ തലത്തിൽ ധാരണയിലെത്തി. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച ഓർഡിനൻസ് പരിഗണിക്കും.

Read more at: ശമ്പളം പിടിക്കുന്നത് തടഞ്ഞ കോടതി വിധി മറികടക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരും
 
11:39 AM IST:

ശമ്പള ഉത്തരവ് കത്തിച്ചവരുടേത് നീചമായ പ്രവർത്തിയാണെന്നും ആർത്തിപ്പണ്ടാരം വിളിയിൽ ഉറച്ചു നിൽക്കുന്നതായും മന്ത്രി കടകംപളളി സുരേന്ദ്രൻ. അധ്യാപക സമൂഹത്തെ താൻ അപമാനിച്ചിട്ടില്ല. പക്ഷേ ശമ്പള ഉത്തരവ് കത്തിച്ച അധ്യാപകരുടേത് നീചമായ പ്രവർത്തിതന്നെയാണെന്നതിൽ ഉറച്ച് നിൽക്കുകയാണ്. അവരെ ആർത്തിപ്പണ്ടാരങ്ങളെന്ന് വിളിച്ചതിലും ഉറച്ച് നിൽക്കുന്നു. ആറു ദിവസത്തെ സാലറി സർക്കാർ കടം ചോദിക്കുകയാണ് ചെയ്തത്. 

Read more at: ശമ്പള ഉത്തരവ് കത്തിച്ചത് നീചമായ പ്രവർത്തി, ആർത്തിപ്പണ്ടാരം വിളിയിൽ ഉറച്ചുതന്നെയെന്ന് മന്ത്രി കടകംപളള...

11:37 AM IST:

വയനാട്ടിൽ മാസ്‌ക് ധരിക്കാത്തവർക്ക് 5000 പിഴ ചുമത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ സോപ്പോ സാനിറ്റൈസറോ ഇല്ലെങ്കിൽ 1000 രൂപ പിഴയും ഈടാക്കും. സംസ്ഥാനത്ത് കൊവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം 

11:33 AM IST:

ഇടുക്കി ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെയും, ആശാവർക്കറുടെയും പുതിയ  പരിശോധന ഫലം നെഗറ്റീവ്. ഒരു ഫലം കൂടി നെഗറ്റീവായാൽ ഇവർക്ക് ആശുപത്രി വിടാനാകും. 

11:31 AM IST:

ഗുജറാത്തിൽ 196 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് വരെ സംസ്ഥാനത്ത് മരിച്ചത് 181 പേർ. 

11:27 AM IST:

ഗള്‍ഫില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജനാണ് യുഎഇയില്‍ മരിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. ദുബായില്‍ ടാക്സി ഡ്രൈവറായ രതീഷ് ഈ മാസം 12 മുതല്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 23 ആയി. 

11:26 AM IST:

മഹാരാഷ്ട്രയിൽ 24 മണിക്കൂറിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 728 പേർക്ക്. മഹാരാഷ്ട്രയിൽ 9318 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 

11:24 AM IST:

ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31332 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 1897 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 73 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണ സംഖ്യ 1007 ആയി ഉയർന്നു. അതേസമയം 7696 പേർക്ക് രോഗം ഭേദമായെന്ന് കേന്ദ്ര സർക്കാറിന്റെ കണക്കുകൾ വ്യക്തമാക്കുന്നു

Read more at:  രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31332; മരണം ആയിരം കടന്നു; 1897 പേർക്ക് കൂടി വൈറസ് ബാധ ...

11:22 AM IST:

യാത്രാ വിവരങ്ങള്‍ പൂര്‍ണ്ണമായും കൈമാറാതിരുന്ന കൊവിഡ് ബാധിതനെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. 
മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളിയായ 38 കാരന്‍ ഏപ്രില്‍ 11 ന് ചരക്ക് ലോറിയിലാണ് കേരളത്തിലെത്തിയത്. കല്‍പറ്റ വഴി ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോഴിക്കോടെത്തി. കോഴിക്കോട് നിന്ന് യാത്ര ചെയ്‌തെത്തിയ വിവരങ്ങളാണ് മറച്ചുവച്ചിരുന്നത്.

11:22 AM IST:

രാജ്യതലസ്ഥാനത്ത് കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബിജെആർഎം ആശുപത്രിയിലെയും അംബേദ്ക്കർ ആശുപത്രിയിലെയും കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയിൽ മാത്രം രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 256 ആയി ഉയർന്നു.

Read more at: ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്, ദില്ലിയിൽ ആരോഗ്യ പ്രവർത്തകന്റെ കുടുംബത്തിലെ 11 പേർക്ക് രോഗം ...
 
11:20 AM IST:

മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷൻ ഇന്ന് (29-04-2020) വൈകുന്നേരം മുതൽ ആരംഭിക്കും. നോർക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

11:19 AM IST:

അംബേദ്ക്കർ ആശുപത്രിയിൽ 9 ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ 38 പേർക്ക് രോഗം സ്ഥിരീകരിച്ചു. 

Read more at: ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്, ദില്ലിയിൽ ആരോഗ്യ പ്രവർത്തകന്റെ കുടുംബത്തിലെ 11 പേർക്ക് രോഗം ...

11:17 AM IST:

ദില്ലി ബിജെആർഎം ആശുപത്രിയിൽ 10 ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ്,  ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 75 പേർക്ക്. 

11:16 AM IST:

ദില്ലി എൽഎൻജെപി ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്‍റെ കുടുംബത്തിലെ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 
 
10:59 AM IST:

ഇന്ത്യയിൽ റെഡ്സോൺ ജില്ലകൾ നിലവിൽ 129 മാത്രമെന്ന് കേന്ദ്രം. ഗ്രീൻസോണിലെ ജില്ലകളുടെ എണ്ണം 254 ആയി ഉയർന്നു. രോഗബാധ പ്രധാനമായും അഞ്ചു നഗരങ്ങളിലാണെന്നും കേന്ദ്രസർക്കാർ.  

Read more at: രാജ്യത്തെ റെഡ് സോണുകളുടെ എണ്ണം കുറഞ്ഞു; നിർബന്ധിത കൊവിഡ് പരിശോധന വേണ്ടെന്ന് കേന്ദ്രം

10:58 AM IST:

മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടുന്നവരോട് ആശുപത്രികൾ കൊവിഡ് പരിശോധനയ്ക്ക് നിർബന്ധിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാർഗരേഖ അനുസരിച്ച് മാത്രമേ കൊവിഡ് പരിശോധന നടത്തേണ്ടതുള്ളു. കൊവിഡ് പരിശോധന ആവശ്യപ്പെട്ട് മറ്റ് അസുഖം ഉള്ളവർക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യത്തിലാണ് ഇടപെടൽ. ആരോഗ്യ മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. 

10:56 AM IST:

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്കായുള്ള നോർക്ക രജിസ്ട്രേഷൻ ഇന്ന് വൈകീട്ട് ആരംഭിക്കും. കേരളത്തിലേക്ക് തിരിച്ച് വരാനാഗ്രഹിക്കുന്നവർ www.registernorkaroots.org എന്ന വെബ്‌സൈറ്റിലൂടെ പേര് രജിസ്ട്രർ ചെയ്യണം. കേരളത്തിലെത്തുമ്പോൾ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിനാണ് ഇത്.

Read more at: മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്കായുള്ള നോർക്ക രജിസ്ട്രേഷൻ ഇന്ന് തുടങ്ങും ...

കേരളത്തില്‍ 10 പേര്‍ക്ക് കൊവിഡ് മുക്തി. 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ ആറ് പേർക്കും, തിരുവനന്തപുരം കാസർകോട്  ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്