Asianet News MalayalamAsianet News Malayalam

കൊവിഡ് 19; കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

ചൈന, ഹോങ്കോങ്ങ്, സൗത്ത് കൊറിയ, ജപ്പാൻ, ഇറ്റലി, തായ്‍ലാന്‍ഡ്, സിങ്കപ്പൂർ, ഇറാൻ, മലേഷ്യ, ഫ്രാൻസ്, സ്പെയിന്‍, ജർമ്മനി എന്നിവിടങ്ങളിൽ യാത്രകൾ നടത്തിയവർ 14 ദിവസത്തേക്ക് സ്വയം കരുതൽ സംരക്ഷണയിൽ തുടരണമെന്നാണ് നിര്‍ദേശം

covid 19 central government imposes restrictions
Author
Delhi, First Published Mar 10, 2020, 10:01 PM IST

ദില്ലി: കൊവിഡ് 19 ആഗോളതലത്തിലും രാജ്യത്തിനകത്തും പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. ചൈന, ഹോങ്കോങ്ങ്, സൗത്ത് കൊറിയ, ജപ്പാൻ, ഇറ്റലി, തായ്‍ലാന്‍ഡ്, സിങ്കപ്പൂർ, ഇറാൻ, മലേഷ്യ, ഫ്രാൻസ്, സ്പെയിന്‍, ജർമ്മനി എന്നിവിടങ്ങളിൽ യാത്രകൾ നടത്തിയവർ 14 ദിവസത്തേക്ക് സ്വയം കരുതൽ സംരക്ഷണയിൽ തുടരണമെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം.

ഇത്തരക്കാർക്ക് വീട്ടിൽ നിന്ന് തന്നെ ജോലി ചെയ്യുവാനുള്ള സൗകര്യം തൊഴിലുടമകൾ ചെയ്യണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ഫ്രാൻസ്, ജർമ്മനി, സ്പെയിന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് ഈ മാസം 11ന് മുമ്പ് അനുവദിച്ച വിസകളും റദ്ദാക്കി. 

ഇതിനിടെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ ഇന്ത്യാസന്ദർശനം റദ്ദാക്കി. പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാൻ അമേരിക്കയിൽ തുടരുവാൻ വേണ്ടിയാണ് എസ്പർ സന്ദർശനം റദ്ദാക്കിയിരിക്കുന്നതെന്നാണ് വിശദീകരണം. പാകിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ സന്ദർശനങ്ങളും എസ്പർ റദ്ദാക്കി .

Follow Us:
Download App:
  • android
  • ios