ദില്ലി: മാധ്യമങ്ങളുടെ പ്രവര്‍ത്തനം ഉറപ്പാക്കാൻ നടപടി എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൊവിഡ് 19 രോഗ വ്യാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും അതീവ ജാഗ്രത അര്‍ഹിക്കുന്ന വിഷയമാണെന്നിരിക്കെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും വിവരങ്ങൾ പരസ്പരം അറിയാനും മാധ്യമങ്ങൾ അനിവാര്യമാണ്. ഈ സാഹചര്യത്തിൽ പത്ര ദൃശ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കണം. അതിനുള്ള നടപടികൾ അതാത് സംസ്ഥാന സര്‍ക്കാരുകൾ സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നൽകിയിട്ടുണ്ട്. 

തുടര്‍ന്ന് വായിക്കാം: കൊവിഡ് 19 ; മാധ്യമങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി...

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക