Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ദിവസക്കൂലി തൊഴിലാളികള്‍ക്ക് 1000 രൂപ; യോഗി സര്‍ക്കാര്‍ വിതരണം തുടങ്ങി

അത്യോദയ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 20 കിലോ ഗോതമ്പ്, 15 കിലോ അരി എന്നിവ നല്‍കും. എല്ലാ സാമൂഹ്യസുരക്ഷ പെന്‍ഷന്‍കാര്‍ക്കും തുക ഉടന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

COVID-19: CM Yogi releases first instalment of Rs 1,000 for daily wagers
Author
Lucknow, First Published Mar 24, 2020, 9:51 PM IST

ലഖ്‌നൗ: കൊവിഡ് 19 ബാധയെ തുടര്‍ന്ന് ദിവസക്കൂലി തൊഴിലാളികള്‍ക്ക് 1000 രൂപ നല്‍കുന്ന പദ്ധതി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തുടങ്ങി. പദ്ധതിയുടെ ആദ്യ ഗഡുകഴിഞ്ഞ ദിവസം നല്‍കി തുടങ്ങി. ശ്രമിക് ഭരണ്‍-പോഷണ്‍ യോജന പദ്ധതി പ്രകാരം 20 ലക്ഷം തൊഴിലാളികള്‍ക്കാണ് പദ്ധതി ഗുണം ചെയ്യുക. ഡയറക്ട് ബെനഫഷ്യറി ട്രാന്‍സാക്ഷന്‍ മുഖേനയാണ് പണം നല്‍കുക.
തെരുവ് കച്ചവടക്കാര്‍, റിക്ഷാ തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികള്‍ എന്നിവര്‍ക്കാണ് പണം ലഭിക്കുകയെന്നും മൊത്തം 35 ലക്ഷം പേര്‍ക്കെങ്കിലും പദ്ധതി ലഭ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു. നഗര വികസന അതോറിറ്റിക്കാണ് പദ്ധതി നടത്തിപ്പ് ചുമതല. 

നാല് തൊഴിലാളികള്‍ക്ക് 1000 രൂപയുടെ ചെക്ക് നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉത്തര്‍പ്രദേശില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പദ്ധതി പ്രഖ്യാപനം നടത്തിയത്. പദ്ധതിക്ക് അര്‍ഹരായ എല്ലാവരെയും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അത്യോദയ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 20 കിലോ ഗോതമ്പ്, 15 കിലോ അരി എന്നിവ നല്‍കും. എല്ലാ സാമൂഹ്യസുരക്ഷ പെന്‍ഷന്‍കാര്‍ക്കും തുക ഉടന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എംപിമാരും എംഎല്‍എമാരും സഹായവാഗ്ദാനവുമായി രംഗത്തെത്തി. അമേത്തി മണ്ഡലത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഒരുകോടി രൂപ സംഭാവന നല്‍കി. ഉപമുഖ്യമന്ത്രി കേശവ് മൗര്യ തന്റെ ഒരുമാസത്തെ ശമ്പളം നല്‍കി. നിരവധി എംഎല്‍എമാരും ധനസഹായ വാഗ്ദാനവുമായി രംഗത്തെത്തി. 

Follow Us:
Download App:
  • android
  • ios