ഒരു ദിവസത്തിലെ എറ്റവും ഉയർന്ന മരണ നിരക്കാണ് ഇത്. ഇന്ന് 2682 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചു.
മുംബൈ: മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 60,000 കടന്നു. ഇന്ന് മാത്രം 2682 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 116 പേരാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസത്തിലെ എറ്റവും ഉയർന്ന മരണ നിരക്കാണ് ഇത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 2,000 കടന്നു. 2098 പേരാണ് ഇത് വരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
Scroll to load tweet…
ഇന്ന് 8381 പേർ രോഗമുക്തി നേടിയെന്നതാണ് ആശ്വാസ വാർത്ത. ഇത് വരെ 26997 പേർക്ക് മഹാരാഷ്ട്രയിൽ രോഗം ഭേദമായി. രോഗബാധ രൂക്ഷമായ മുംബൈ നഗരത്തിൽ മാത്രം 7358 പേരാണ് ഇന്ന് രോഗമുക്തരായത്. നിലവിൽ ചികിത്സയിൽ 33124 പേരാണ് ഉള്ളത്. ഇത് വരെ 62,228 പേർക്ക് രോഗം സ്ഥിരീകരിച്ചു.
