നേരത്തെ അഭിഭാഷകരുടെ സംഘടന ഹൈക്കോടതി അടച്ചിടണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും അഡ്വക്കേറ്റ് ജനറലും തമ്മിൽ നടത്തിയ ചർച്ചയിൽ ആണ് തീരുമാനം. 

ദില്ലി: ജസ്റ്റിസ് സുനിൽ തോമസിന് പിന്നാലെ 26 ജീവനക്കാരും ക്വാറന്റീനിൽ പോയെങ്കിലും ഹൈക്കോടതി അടക്കില്ലെന്ന് തീരുമാനം. പരിഗണിക്കുന്ന കേസുകൾ വെട്ടിച്ചുരുക്കാനാണ് നിലവിൽ ധാരണയായത്. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും അഡ്വക്കേറ്റ് ജനറലും തമ്മിൽ നടത്തിയ ചർച്ചയിൽ ആണ് തീരുമാനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ അഭിഭാഷകരുടെ സംഘടന ഹൈക്കോടതി അടച്ചിടണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. അഭിഭാഷകരുടെ അസാന്നിധ്യത്തിൽ
കേസ് പരിഗണിക്കുകയോ ഓർഡർ പുറപ്പെടുവിക്കുകയോ ചെയ്യില്ല.

Read more at: 'ഹൈക്കോടതി അടയ്ക്കണം', ചീഫ് ജസ്റ്റിസിന് കത്ത് നൽകി അഭിഭാഷക അസോസിയേഷൻ ...

ഹൈക്കോടതി ജഡ്ജി ക്വാറന്‍റീനില്‍, കൊച്ചിയിൽ അഭിഭാഷക അസോസിയേഷൻ ഓഫീസ് അടച്ചു

കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്നും കൊവിഡ് ബാധിതനായ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ എത്തിയിരുന്നു. പൊലീസുകാരൻ ജസ്റ്റിസിന്റെ ബെഞ്ചിലും സന്ദര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് സുനിൽ തോമസ് നിരീക്ഷണത്തില്‍ പോയത്. 17-ാംതീയതി രാവിലെയാണ് ഇബ്രാഹിം കുഞ്ഞിനെതിരായ കേസിലെ അന്വേഷണ റിപ്പോർട്ടുമായി പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ എത്തിയത്.