സൗദി അറേബ്യയിൽ കൊവിഡ് 19 വൈറസ് ബാധിച്ച് വെള്ളിയാഴ്ചയും 10 മരണം. ഒമ്പത് വിദേശികളും ഒരു സ്വദേശി പൗരനുമാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 229 ആയി. മക്കയിലും ജിദ്ദയിലും നാലുപേർ വീതവും റിയാദ്, മദീന എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. 1322 പേർക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 9120 ആയി. 1701 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 35432 ആയി. ചികിത്സയിൽ കഴിയുന്ന 26856 ആളുകളിൽ 141 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 22-ാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്.
- Home
- News
- India News
- കേരളം ആശ്വാസതീരത്ത്; 10 പേര്‍ക്ക് കൂടി കൊവിഡ് മുക്തി, ഒരാള്‍ക്ക് കൂടി രോഗം, 16 പേര്‍ മൊത്തം ചികിത്സയില്‍| LIVE
കേരളം ആശ്വാസതീരത്ത്; 10 പേര്‍ക്ക് കൂടി കൊവിഡ് മുക്തി, ഒരാള്‍ക്ക് കൂടി രോഗം, 16 പേര്‍ മൊത്തം ചികിത്സയില്‍| LIVE

കേരളം ആശ്വാസതീരത്ത്; 10 പേര്‍ക്ക് കൂടി കൊവിഡ് മുക്തി, ഒരാള്‍ക്ക് കൂടി രോഗം, 16 പേര്‍ മൊത്തം ചികിത്സയില്‍|
വെള്ളിയാഴ്ചയും പത്ത് മരണം; സൗദിയിലെ മരണസംഖ്യ ഉയരുന്നു
അട്ടപ്പാടിയിലെ യുവാവിന്റെ മരണം കൊവിഡ് മൂലമല്ല, സ്ഥിരീകരണം
അട്ടപ്പാടിയിൽ കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത് കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ചു. യുവാവിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു. യുവാവിന്‍റെ എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.
ഗുരുവായൂർ ദേവസ്വത്തിന്റെ ദുരിതാശ്വാസസംഭാവനയെ വർഗീയവൽക്കരിക്കുന്നത് അംഗീകരിക്കാനാവില്ല
ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപ സംഭാവന ചെയ്തതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായിവിജയൻ. ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയത് വർഗീയവികാരമായി ആളിക്കത്തിക്കുന്നതിന് ചിലർ ശ്രമം നടത്തുന്നതായി കാണുന്നുണ്ട്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയതിനെതിരെ ആർഎസ്എസും കോൺഗ്രസ് പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വ്യവസായശാലകളില്‍ സുരക്ഷ ഉറപ്പാക്കും, രാസവസ്തുക്കള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ രാസവസ്തു ശാലകളിലും വ്യവസായ ശാലകളിലും സുരക്ഷ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വിശാഖപട്ടണത്ത് ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അടച്ച വ്യവസായ ശാലയില്‍ നിന്നും വിഷവാതകം വമിച്ച് അപകടമുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ രാസവസ്തു ശാലകളിലും ലോക് ഡൗണിന് ശേഷം തുറക്കുന്ന ഇതര വ്യവസായസ്ഥാപനങ്ങളിലും സുരക്ഷാമുന്‍കരുതലുകള്‍ ഉറപ്പ് വരുത്തും. നിര്‍മ്മാണ മേഖലയില്‍ സൂക്ഷിച്ചിരിക്കുന്ന രാസവസ്തുക്കളാണ് പരിശോധിക്കുക. ഇതിനായി വ്യവസായ വകുപ്പ് ആവശ്യമായ ഇടപെടല്‍ നടത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുവര്‍ക്ക് ക്വാറന്‍റൈന്‍
ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രായം ചെന്നവരും ഗർഭിണികളും കുട്ടികളും 14 ദിവസം വീടുകളിൽ ക്വാറന്‍റൈനില്‍ കഴിയണമെന്ന് അറിയിപ്പ്. ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. 75 വയസിന് മുകളിൽ പ്രായമുള്ളവരും പത്തു വയസിൽ താഴെയുള്ള കുട്ടികളും അവർക്കൊപ്പം വരുന്ന മാതാപിതാക്കള്‍ക്കുമാണ് ഇത് ബാധകം. പെയ്‍ഡ് ക്വാറന്‍റൈന്‍ സൗകര്യം ഉണ്ടായിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു
എസ്എസ്എൽസി മൂല്യ നിർണ്ണയം ലോക് ഡൗണിനു ശേഷം മാത്രം
എസ്എസ്എൽസി മൂല്യ നിർണ്ണയം ലോക് ഡൗണിനു ശേഷം മാത്രം. ഹയർ സെക്കന്ററി ഇത് വരെ തീർന്ന പരീക്ഷകളുടെ മൂല്യ നിർണ്ണയം 13 മുതൽ. അതാതു ജില്ലയിലെ അധ്യാപകരെ മാത്രമേ ജോലിക്ക് നിയോഗിക്കൂ.
ഓപ്പൺ സോഴ്സ് പ്രസ്ഥാനത്തോട് ഐക്യദാർഡ്യം
കൊവിഡുമായി ബന്ധപ്പെട്ട വാക്സിൻ, മരുന്ന്, ഉപകരണങ്ങൾ എന്നിവ വികസിപ്പിക്കാൻ കുത്തക കമ്പനികൾ ശ്രമിക്കുന്നു. ഇവ വികസിപ്പിച്ച് സാധാരണക്കാർക്ക് താങ്ങാനാവാത്ത വിലയ്ക്കായിരിക്കും വിപണിയിലിറക്കുക. ഇതിനൊരു ബദലായി ഓപ്പൺ സോഴ്സ് കൊവിഡ് പ്രസ്ഥാനം ശക്തിപ്പെടുന്നുണ്ട്. ഇത് നേരത്തെ പറഞ്ഞ പേറ്റന്റ് സ്വന്തമാക്കാനുള്ള കുത്തക കമ്പനികളുടെ ശ്രമത്തിന് ബദലായി വളരുന്ന മൂവ്മെന്റാണ്. ഈ പ്രസ്ഥാനത്തോട് കേരളം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവർക്ക് സൗജന് സിം
വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവർക്ക് സൗജന്യ സിം സർവീസ് എയർടെൽ നൽകും. 4 ജി സേവനം കിട്ടും.
സംസ്ഥാനത്ത് പൂർണ്ണതോതിൽ നിർമ്മാണം പുനരാരംഭിക്കണം
സംസ്ഥാനത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. പൂർണ്ണതോതിൽ നിർമ്മാണം പുനരാരംഭിക്കണം. ഇതിന് ഏതെങ്കിലും തരത്തിൽ തടസം പ്രാദേശികമായി അനുഭവപ്പെട്ടാൽ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണം. ഇത് സാമ്പത്തിക രംഗം അഭിവൃദ്ധിപ്പെടാനും ഒഴിച്ചുകൂടാനാവാത്ത മേഖല.
കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ എൻഎച്ച്എം മുഖേന താത്കാലിക തസ്തികൾ
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ എൻഎച്ച്എം മുഖേന താത്കാലിക തസ്തിക സൃഷ്ടിക്കുന്നു. 704 ഡോക്ടർമാർ 1196 സ്റ്റാഫ് നഴ്സ്, 166 നഴ്സിങ് അസിസ്റ്റന്റ് 211 ലാബ് ടെക്നീഷ്യൻ 292 ജെഎച്ഐ, 311 ക്ലീനിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകൾ. 1390 പേരെ ഇതിനോടകം നിയമിച്ചു. ശേഷിച്ചവ ജില്ലയിലെ ആവശ്യം അനുസരിച്ച് നിയമിക്കും.
രാസവസ്തു ശാലകളിലും വ്യവസായ ശാലകളിലും സുരക്ഷാ മുൻകരുതൽ
മുതിർന്ന പത്രപ്രവർത്തകരുടെ പെൻഷൻ ബാങ്ക് വഴി വിതരണം ചെയ്യാൻ നടപടിയെടുക്കും. വിശാഖപട്ടണത്ത് വിഷവാതക ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ രാസവസ്തു ശാലകളിലും വ്യവസായ ശാലകളിലും സുരക്ഷാ മുൻകരുതൽ ഉറപ്പാക്കും. വ്യവസായ വകുപ്പ് ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി.
അഭിഭാഷകർക്ക് ഔദ്യോഗിക ആവശ്യത്തിന് അന്തർ ജില്ലാ യാത്രക്ക് അനുവാദം
അഭിഭാഷകർക്ക് ഔദ്യോഗിക ആവശ്യത്തിന് അന്തർ ജില്ലാ യാത്രക്ക് അനുവാദം നൽകും. കോടതികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അഭിഭാഷകർക്ക് ഹാജരാകാൻ സൗകര്യം ഒരുക്കും.
ഓട്ടോ റിക്ഷകളുടെ കാര്യം കേന്ദ്ര ശ്രദ്ധയിൽപ്പെടുത്തും
ഓട്ടോ റിക്ഷകൾക്ക് ഓടാൻ അനുവാദമില്ല. എന്നാൽ ചെറിയ യാത്രക്ക് അനുവദിക്കാവുന്നതാണ്. ഇത് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും. തിരിച്ചെത്തിയ പ്രവാസികളെ താമസ സ്ഥലത്ത് പോയി അഭിമുഖം നടത്തി ദൃശ്യം പുറത്തുവിട്ട ദൃശ്യമാധ്യമങ്ങളുണ്ട്. അവർ നിയന്ത്രണം പാലിക്കണം. എല്ലാവരുടെയും സുരക്ഷയെ കരുതിയാണ് ഈ അഭ്യർത്ഥന.
നിർദ്ദേശം ലംഘിച്ചാൽ നിയമ നടപടി
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ കേരളത്തിൽ നിരീക്ഷണത്തിൽ കഴിയണം. അവർ മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിന് പരിധി വയ്ക്ക്ണം. സ്വതന്ത്രമായി ബന്ധപ്പെടരുത്. നിർദ്ദേശം ലംഘിച്ചാൽ നിയമ നടപടി സ്വീകരിക്കും. ക്വാറന്റീൻ സൗകര്യത്തിനായി ഹോട്ടലുകൾ ഏറ്റെടുത്തു തുടങ്ങി.
ജില്ല വിട്ട് ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയ്ക്കായി ഒരാഴ്ച കാലാവധിയുള്ള പാസ്
സംസ്ഥാനത്ത് അനുവദിക്കപ്പെട്ട ജോലികൾക്ക് ജില്ല വിട്ട് ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയ്ക്കായി ഒരാഴ്ച കാലാവധിയുള്ള പാസ് പൊലീസ് സ്റ്റേഷനിൽ നിന്ന് നൽകും. ജില്ല വിട്ട് യാത്രക്കുള്ള പാസിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. ഓൺലൈനിലൂടെ പാസ് ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പാസ് മാതൃക പൂരിപ്പിച്ച് പൊലീസ് സ്റ്റേഷനിൽ നിന്നും നേരിട്ട് പാസ് വാങ്ങാം. വിദേശത്ത് നിന്ന് കേരളത്തിലെത്തിവരെ വീടുകളിലും ക്വാറന്റീനിലും എത്തിക്കാൻ പൊലീസ് സുരക്ഷയൊരുക്കി. ഇത് തുടരും. ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരല്ലാതെ മറ്റാർക്കും വിമാനത്താവളങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കില്ല. മറ്റാരെയും വിമാനത്താവളത്തിൽ അനുവദിക്കില്ല.
24088 അതിഥി തൊഴിലാളികൾ കേരളത്തിൽ നിന്ന് മടങ്ങി
21 ട്രെയിനുകളിലായി 24088 അതിഥി തൊഴിലാളികൾ കേരളത്തിൽ നിന്ന് മടങ്ങി. ഇന്ന് ലഖ്നൗവിലേക്ക് ഒരു ട്രെയിൻ പോകും. 17017 പേർ ബിഹാറിലേക്കും 3421 പേർ ഒഡീഷയിലേക്കും 5689 പേർ ഝാർഖണ്ഡിലേക്കും പോയി. യുപിയിലേക്ക് 2293 പേരും മധ്യപ്രദേശിലേക്ക് 1143 പേരും പശ്ചിമ ബംഗാളിലേക്ക് 1103 പേരും മടങ്ങി. ചില സംസ്ഥാനങ്ങൾ അതിഥി തൊഴിലാളികളെ സ്വീകരിക്കാൻ സമ്മതം നൽകിയിട്ടില്ല. അവർ സമ്മതം നൽകിയാൽ ഇവിടെ നിന്നും അതിഥി തൊഴിലാളികളെ അയക്കും. അതിഥി തൊഴിലാളികളെ അയക്കാൻ എല്ലാം ചെയ്യാൻ സംസ്ഥാനം സജ്ജമാണ്.
അതിർത്തിയിൽ കൂടുതൽ കൗണ്ടറുകൾ ആരംഭിക്കും
അതിർത്തിയിൽ കൂടുതൽ കൗണ്ടറുകൾ ആരംഭിക്കും. ഗർഭിണികൾക്കും വയോധികർക്കും ക്യൂ ഏർപ്പെടുത്തും. ഇതര സംസ്ഥാനത്ത് കുടുങ്ങിയ വിദ്യാർത്ഥികൾക്കായി ട്രെയിൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിമാരെ ബന്ധപ്പെട്ടു. ട്രെയിൻ അനുവദിക്കുമെന്ന് പ്രതീക്ഷ. ദില്ലിയിലും സമീപ സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ ദില്ലിയിലെത്തിച്ച് കേരളത്തിലേക്ക് നോൺ സ്റ്റോപ് ട്രെയിനിൽ കൊണ്ടുവരാനാണ് ആലോചന.
ചിലർ പുറപ്പെടുന്ന ജില്ലയിലെ പാസ് മാത്രം എടുക്കുന്നു, ഇവിടെ അറിയിക്കുന്നില്ല
ചിലർ അതിർത്തിയിലെത്തി ബഹളം വയ്ക്കുന്നു. അവർ എവിടെ നിന്നാണോ വരുന്നവത് അവിടെ നിന്നും കേരളത്തിൽ എത്തേണ്ട ജില്ലയിൽ നിന്നും പാസെടുക്കണം. എത്താൻ ആവശ്യപ്പെട്ട സമയത്ത് അതിർത്തിയിൽ എത്തണം. ചിലർ പുറപ്പെടുന്ന ജില്ലയിലെ പാസ് മാത്രം എടുക്കുന്നു. ഇവിടെ അറിയിക്കുന്നില്ല. ഇവിടെ എല്ലാ കാര്യങ്ങളും ക്രമീകരിക്കാനാണ് രജിസ്ഠ്രേഷൻ. തിരക്കിനിടയാകുന്നത് സമയം തെറ്റി വരുന്നവർ കാരണമാണ്. അല്ലെങ്കിൽ നേരത്തെ ക്രമീകരിച്ച പോലെ കാര്യങ്ങൾ പോകും. അതിർത്തി കടക്കുന്നവർ കൃത്യമായ പരിശോധന ഇല്ലാതെ വരുന്നത് അനുവദിക്കില്ല. വിവരങ്ങൾ മറച്ചുവെച്ച് ആരെങ്കിലും വരുന്നതും തടയും. അതിർത്തിയിൽ ശാരീരിക അകലം പാലിക്കുന്നില്ല. അത് ചെയ്യരുത്. അതിൽ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ശ്രദ്ധിക്കണം.
രജിസ്റ്റർ ചെയ്യാതെ വരുന്നവരെ കടത്തിവിടില്ല
ഒരു ദിവസം ഇങ്ങോട്ടെത്താൻ പറ്റുന്ന അത്രയും പേർക്ക് പാസ് നൽകും. ഇവരെ കുറിച്ച് വ്യക്തമായ ധാരണ അവരെത്തുന്ന ജില്ലയ്ക്കും ഉണ്ടാകണം. പാസ് വിതരണം നിർത്തിവച്ചിട്ടില്ല. ക്രമത്തിൽ വിതരണം ചെയ്യും. ക്രമവത്കരണം മാത്രമാണ് ചെയ്തത്. റെഡ് സോൺ ജില്ലയിൽ വരുന്നുവെന്നത് കൊണ്ട് ആരെയും തടയില്ല. ഇതിനെല്ലാം വ്യക്തമായ പ്രക്രിയ സജ്ജമായി. രജിസ്റ്റർ ചെയ്യാതെ വരുന്നവരെ കടത്തിവിടില്ല.
റെഡ് സോൺ ജില്ലകളിൽ നിന്ന് വന്നവർ 14 ദിവസം സർക്കാർ കേന്ദ്രത്തിൽ കഴിയണം
റെഡ് സോൺ ജില്ലകളിൽ നിന്ന് വന്നവർ 14 ദിവസം സർക്കാർ കേന്ദ്രത്തിൽ കഴിയണം. ഈ ജില്ലകളിൽ നിന്ന് വരുന്ന പ്രായമായവരും പത്ത് വയിൽ താഴെയുള്ളവരും വീടുകളിൽ കഴിഞ്ഞാൽ മതി. ഗർഭിണികൾക്ക് 14 ദിവസം വീടുകളിൽ ക്വാറന്റീൻ. നേരത്തെ വന്നവരെ ക്വാറന്റീനിലേക്ക് മാറ്റുുന്നു. റെഡ് സോണിൽ നിന്ന് വന്നവരെ ചെക്പോസ്റ്റിൽ നിന്ന് ക്വാറന്റീനിലേക്ക് മാറ്റും. മറ്റുള്ളവർക്ക് പാസ് അനുവദിക്കുന്നത് തുടരും.