ലോകമാകെ കൊവിഡ് 19 വൈറസ് ബാധ പിടിമുറുക്കുമ്പോള്‍ ഏറ്റവുമധികം രോഗം പടര്‍ന്ന രാജ്യങ്ങളിലൊന്നായ സ്‌പെയിനില്‍ കൂട്ടമരണങ്ങള്‍ തുടരുന്നു. 24 മണിക്കൂറിനിടെ 838 പേര്‍ സ്‌പെയിനില്‍ മരിച്ചതായാണ് അധികൃതര്‍ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ സ്‌പെയിനിലെ കൊവിഡ് ബാധിച്ചുള്ള മരണം 6528 ആയി.
- Home
- News
- India News
- മരണ മാരിയായി കൊവിഡ്; ലോകത്ത് മരണം 33000 കടന്നു, ഇന്ത്യയില്‍ 27 മരണം, കേരളത്തില്‍ പുതിയ 20 രോഗികള്‍| Live
മരണ മാരിയായി കൊവിഡ്; ലോകത്ത് മരണം 33000 കടന്നു, ഇന്ത്യയില്‍ 27 മരണം, കേരളത്തില്‍ പുതിയ 20 രോഗികള്‍| Live

കൊവിഡ് വൈറസ് ബാധയെ ചെറുക്കാൻ ലോക രാഷ്ട്രങ്ങളെല്ലാം തീവ്ര പരിശ്രമം നടത്തുകയാണ്. ദില്ലിയിൽ നിന്നുള്ള കൂട്ട പലായനം അവസാനിച്ചത് ഒരു പരിധി വരെ ആശ്വാസമായി.
സ്‌പെയിനില്‍ 24 മണിക്കൂറിനിടെ കൊവിഡ് മരണം 830 കടന്നു
കണ്ണൂരിൽ മരിച്ചയാൾക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരണം
കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കുഴഞ്ഞുവീണയാൾക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരണം. ഇയാളുടെ സ്രവപരിശോധനയിൽ കൊവിഡ് നെഗറ്റീവാണ്. ഹൃദയാഘാതം കാരണമാമ് മരണമുണ്ടായതെന്നാണ് മെഡിക്കൽ ബോർഡ് കണ്ടെത്തൽ. ഇയാളുടെ സംസ്കാരം സംബന്ധിച്ച് നാളെ തീരുമാനമെടുക്കും. ഷാർജയിൽ നിന്നെത്തിയ അബ്ദുൾ ഖാദർ എന്ന 65-കാരനാണ് കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്.
കൊവിഡ് മരണം 33000 കവിഞ്ഞു
ആഗോളതലത്തിൽ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 33000 കവിഞ്ഞു. കൂടുതൽ മരണങ്ങൾ ഇറ്റലി, സ്പെയിൻ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളിലാണ്. ലോകത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കഴിഞ്ഞിട്ടുണ്ട്.
അതിഥി തൊഴിലാളികളെ സംരക്ഷിക്കണമെന്ന് കേന്ദ്രം
ലോക്ക് ഡൗൺ മൂലം തൊഴിലും വരുമാനവും നഷ്ടമായ അതിഥി തൊഴിലാളികൾ രാജ്യവ്യാപകമായി കുടുങ്ങി കിടക്കുന്നുണ്ട്. പൊതുഗതാഗതസൗകര്യം ലഭ്യമാല്ലാത്തതിനാൽ നൂറുകണക്കിന് കിലോമീറ്റർ നടന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് മറുനാടൻ തൊഴിലാളികൾ ഈ സാഹചര്യത്തിലാണ് ഇവർക്ക് ആവശ്യമായ താമസം, ഭക്ഷണം, ചികിത്സ എന്നിവ ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ന് മരിച്ചത് 27 പേർ
കൊവിഡിൽ രാജ്യത്ത് മരണം 27
ആകെ കേസുകൾ 1024 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ലോകത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 32000 ആയി
ആഗോളതലത്തിൽ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 32000 കവിഞ്ഞു. കൂടുതൽ മരണങ്ങൾ ഇറ്റലി, സ്പെയിൻ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളിൽ
ലോക്ക് ഡൗൺ ലംഘിച്ചതിന് ഇന്ന് 1068 പേർ അറസ്റ്റിൽ
ലോക് ഡൗൺ നിയമ ലംഘനത്തിന് ഇന്ന് സംസ്ഥാനത്ത് 1029 കേസുകൾ രജിസ്റ്റർ ചെയ്തു. 1068 പേർ അറസ്റ്റിലായി. കഴിഞ്ഞ 6 ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 9340 ആയി. ആകെ 531 വാഹനങ്ങൾ ഇന്ന് പിടിച്ചെടുത്തു
കർണാടകയിലും തമിഴ്നാട്ടിലും കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു
തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ നാല് പേരടക്കം എട്ടു പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരെല്ലാം ഈറോഡ് സ്വദേശികൾ. ഇതോടെ തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം 50 ആയി. കർണാടകത്തിൽ ഇന്ന് ഏഴ് പേർക്ക് കൂടി കൊവിഡ്. നേരത്തെ രോഗം സ്ഥിരീകരിച്ച നഞ്ചൻക്കോട്ടെ ഫാർമസ്യൂട്ടിക്കൽ ജീവനക്കാരൻ്റെ അഞ്ച് സഹപ്രവർത്തകർക്കും കൊവിഡ്.
പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തെ കുറിച്ച് പൊലീസ് അന്വേഷിക്കും
പായടിപ്പാട് അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് മന്ത്രി പി.തിലോത്തമൻ. പായിപ്പാട് മേഖലയിലെ അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും വീടുകളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും പഞ്ചായത്ത് അധ്യക്ഷനും മറ്റു തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികളും തഹസിൽദാരും ഈ ദിവസങ്ങളിൽ പരിശോധനയ്ക്കായി പോയിരുന്നുവെന്നും അവരോട് ആരും തന്നെ ഇങ്ങനെയൊരു പരാതി ഉന്നയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു
കൊവിഡ് 19; ജിദ്ദ നഗരത്തിലും 15 മണിക്കൂർ കർഫ്യൂ
കോവിഡ് 19 പശ്ചാത്തലത്തിൽ സൗദിയിൽ നിലവിലുള്ള കർഫ്യൂ ജിദ്ദ നഗര പരിധിയിൽ 15 മണിക്കൂറായി ദീർഘിപ്പിച്ചു. ഞായറാഴ്ച മുതൽ പ്രാബല്യത്തിലായെന്നും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ പിറ്റേന്ന് പുലർച്ചെ ആറുവരെയിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസ കർഫ്യൂ അവസാനിക്കുന്ന തീയതി വരെയും ജിദ്ദയിൽ ഈ സമയക്രമമായിരിക്കും
ആരോഗ്യപ്രവര്‍ത്തകനും കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 20 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനക്കായി ഉണ്ടായിരുന്ന ടീമിലെ ആൾക്കാണ് എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഹെൽത്ത് ഇൻസ്‌പെക്ടർ ആണ് ഇയാൾ. ഇന്നലെയാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടത്. വിമാനത്താവളത്തിൽ ഇയാൾക്കൊപ്പം പരിശോധനയ്ക്ക് ഉണ്ടായിരുന്ന മെഡിക്കൽ സംഘം, എയർപോർട്ട് സ്റ്റാഫ് എന്നിവരും നിരീക്ഷണത്തിലാണ്
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 200 കടന്നു
സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 200 കടന്നു. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

18 പേരും വിദേശത്ത് നിന്നെത്തിയവർ
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 18 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐ.സി.യു.വില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചു
കേരളത്തിൽ 20 പേർക്ക് കൂടി കൊവിഡ് 19
സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസർഗോഡ് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്.
മഹാരാഷ്ട്രയിൽ 196 പേർക്ക് കൊവിഡ് 19
മഹാരാഷ്ട്രയിൽ 196 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് മൂന്ന് പേർക്ക് കൂടി
അൽകേഷ് കുമാർ ശർമ്മ കാസർകോട് എത്തി
കാസർകോട് ജില്ലയുടെ മേൽനോട്ട ചുമതല ഗവൺമെന്റ് സെക്രട്ടറി അൽകേഷ് കുമാർ ശർമ്മ ഏറ്റെടുത്തു. അൽകേഷ് കാസർകോടെത്തി.
അൽകേഷ് കുമാർ ശർമ്മ കാസർകോട് എത്തി
കാസർകോട് ജില്ലയുടെ മേൽനോട്ട ചുമതല ഗവൺമെന്റ് സെക്രട്ടറി അൽകേഷ് കുമാർ ശർമ്മ ഏറ്റെടുത്തു. അൽകേഷ് കാസർകോടെത്തി.
യതീഷ് ചന്ദ്ര ഏത്തമിടീച്ചത് സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയവരേയും
യതീഷ് ചന്ദ്ര ഏത്തമിടീച്ചത് കൊവിഡ് സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയവരേയും. കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനത്തിന് ഇറങ്ങിയ ആളുകളേയും എസ്പി ഏത്തമിടീച്ചു. നിർധനർക്ക് ഭക്ഷണമെത്തിക്കാൻ വന്നതാണെന്ന് പറഞ്ഞിട്ടും ഏത്തമിടീച്ചെന്ന് അഴീക്കൽ സ്വദേശി. ശാരീരിക അവശത അറിയിച്ചിട്ടും നൂറ് തവണ നിർബന്ധിച്ച് ഏത്തമിടീച്ചെന്നും അഴീക്കൽ സ്വദേശി ഏഷ്യാനെറ്റ് ന്യൂസിനോട്.
പായിപ്പാട്ടെ സംഭവത്തിൽ ഗൂഢാലോചന
പായിപ്പാട്ടെ ആൾക്കൂട്ടം പ്ലാൻ ചെയ്ത വന്നതാണെന്ന് മന്ത്രി പി തിലോത്തമൻ. ഗൂഢാലോചന അന്വേഷിക്കാൻ കോട്ടയം എസ്പിക്ക് നിർദ്ദേശം. ആൾക്കൂട്ടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി.
ഹൈവേകളിൽ ജനസഞ്ചാരം അനുവദിക്കരുത്
ഹൈവേകളിൽ ജനസഞ്ചാരം അനുവദിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദ്ദേശം. അതിർത്തികൾ അടക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദ്ദേശം.