കേന്ദ്ര സർക്കാർ എയർ ഇന്ത്യ വിൽപ്പനയുടെ താത്പര്യ പത്രം സമർപ്പിക്കേണ്ട തീയതി നീട്ടാൻ ആലോചിക്കുന്നു. കൊവിഡ് ബാധയെ തുടർന്നാണ് പുതിയ തീരുമാനം. ഏപ്രിൽ 30 വരെയാണ് ഇപ്പോൾ സമയം നൽകിയിരിക്കുന്നത്. നിലവിലെ സാമ്പത്തിക കാലാവസ്ഥയിൽ നിക്ഷേപകർക്ക് ഒരു പുനരാലോചനയ്ക്ക് കൂടി അവസരം നൽകുന്നതാണിത്. വിമാനക്കമ്പനികൾ ലോകത്താകമാനം തിരിച്ചടി നേരിട്ടിരിക്കുകയാണ്.
- Home
- News
- India News
- രാജ്യത്ത് കൊവിഡ് മരണസംഖ്യ 600 കടന്നു, രോഗികളുടെ എണ്ണം 19000 ത്തിലേക്ക്, മഹാരാഷ്ട്രയില്‍ സ്ഥിതി സങ്കീര്‍ണം|LIVE
രാജ്യത്ത് കൊവിഡ് മരണസംഖ്യ 600 കടന്നു, രോഗികളുടെ എണ്ണം 19000 ത്തിലേക്ക്, മഹാരാഷ്ട്രയില്‍ സ്ഥിതി സങ്കീര്‍ണം|LIVE

രാജ്യത്ത് കൊവിഡ് മരണം 600 കടന്നു. മരണ സംഖ്യ 603 ആയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആകെ രോഗബാധിതരുടെ എണ്ണം 18985 ആയി, ഇത് വരെ 3259 പേർക്ക് രോഗം ഭേമായി. 15122 പേർ ചികിത്സയിലാണ്. മഹാരാഷ്ട്രയില്‍ സ്ഥിതി സങ്കീര്‍ണമാണ്
കൊവിഡ്: എയർ ഇന്ത്യ വിൽപ്പന വൈകും
കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ക്ക് കൂടി കൊവിഡ്; മരണസംഖ്യ 11 ആയി
കുവൈത്തിൽ 37 ഇന്ത്യക്കാർ ഉൾപ്പെടെ 85 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം ബാധിച്ച് രണ്ട് പേർ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി. ബംഗ്ലാദേശ്, സൊമാലിയ എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് മരിച്ചത്
കോഴിക്കോട് അഞ്ചിടങ്ങളില്‍ സ്രവ സാമ്പിള്‍ ശേഖരിക്കാന്‍ സൗകര്യം
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കു പുറമെ ബീച്ച് ജനറല്‍ ആശുപത്രി, വടകര, നാദാപുരം, കൊയിലാണ്ടി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധനയ്ക്കുള്ള സ്രവ സാമ്പിളുകള്‍ ശേഖരിക്കാന്‍ സൗകര്യമുള്ളതായി കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗലക്ഷണങ്ങള്‍ ഉള്ളവരെ കോവിഡ് പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആംബുലന്‍സ് ഉപയോഗിക്കാവുന്നതാണെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.
ഹൈക്കോടതി നിരീക്ഷണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി: മുല്ലപ്പള്ളി
സ്പ്രിംക്ലര്‍ ഇടപാടില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരമായി ധാര്‍ഷ്ട്യത്തോടെ തെളിവ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തെളിവുകളുമായി ഹൈക്കോടതിയിക്ക് മുന്നില്‍ എത്തേണ്ട സ്ഥിതി വിശേഷമാണ് ഉണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം നഗരത്തിൽ മാസ്ക് നിർബന്ധം
തിരുവനന്തപുരം സിറ്റിയിൽ നാളെ മുതൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ ബെൽറാം കുമാർ ഉപാദ്ധ്യായ
രാജ്യത്ത് നിലവിലെ സ്ഥിതി ഇങ്ങനെ
രാജ്യത്ത് നിലവിലെ സ്ഥിതി ഇങ്ങനെ
| S. No. | Name of State / UT | Total Confirmed cases (Including 77 foreign Nationals) | Cured/Discharged/ Migrated | Death |
|---|---|---|---|---|
| 1 | Andaman and Nicobar Islands | 16 | 11 | 0 |
| 2 | Andhra Pradesh | 757 | 96 | 22 |
| 3 | Arunachal Pradesh | 1 | 1 | 0 |
| 4 | Assam | 35 | 19 | 1 |
| 5 | Bihar | 114 | 42 | 2 |
| 6 | Chandigarh | 26 | 13 | 0 |
| 7 | Chhattisgarh | 36 | 25 | 0 |
| 8 | Delhi | 2081 | 431 | 47 |
| 9 | Goa | 7 | 7 | 0 |
| 10 | Gujarat | 2066 | 131 | 77 |
| 11 | Haryana | 254 | 127 | 3 |
| 12 | Himachal Pradesh | 39 | 16 | 1 |
| 13 | Jammu and Kashmir | 368 | 71 | 5 |
| 14 | Jharkhand | 46 | 0 | 2 |
| 15 | Karnataka | 415 | 114 | 17 |
| 16 | Kerala | 408 | 291 | 3 |
| 17 | Ladakh | 18 | 14 | 0 |
| 18 | Madhya Pradesh | 1540 | 127 | 76 |
| 19 | Maharashtra | 4669 | 572 | 232 |
| 20 | Manipur | 2 | 2 | 0 |
| 21 | Meghalaya | 11 | 0 | 1 |
| 22 | Mizoram | 1 | 0 | 0 |
| 23 | Nagaland | 0 | 0 | 0 |
| 24 | Odisha | 74 | 24 | 1 |
| 25 | Puducherry | 7 | 3 | 0 |
| 26 | Punjab | 245 | 39 | 16 |
| 27 | Rajasthan | 1576 | 205 | 25 |
| 28 | Tamil Nadu | 1520 | 457 | 17 |
| 29 | Telengana | 919 | 190 | 23 |
| 30 | Tripura | 2 | 1 | 0 |
| 31 | Uttarakhand | 46 | 18 | 0 |
| 32 | Uttar Pradesh | 1294 | 140 | 20 |
| 33 | West Bengal | 392 | 73 | 12 |
| Total number of confirmed cases in India | 18985* | 3260 | 603 | |
| *Our figures are being reconciled with ICMR | ||||
ക്വാറൻ്റീൻ ലംഘിച്ചയാൾക്കെതിരെ കേസ്
ക്വാറന്‍റീൻ നിര്‍ദ്ദേശം ലംഘിച്ചയാള്‍ക്കെതിരെ കേസെടുത്തു. കോട്ടയം വടവാതൂർ സ്വദേശി ബോണി തോമസിനെതിരെയാണ് സാംക്രമിക രോഗ നിയന്ത്രണ ഓർഡിനൻസ് പ്രകാരമുള്ള നടപടി. കണ്ണൂർ ജില്ലയിൽ നിന്നെത്തിയതിനെ തുടർന്ന് ഇയാളോട് നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ച് ഇയാൾ കണ്ണൂരിലേക്ക് മടങ്ങി പോയതിനെ തുടർന്നാണ് കേസെടുത്തത് .
ദില്ലിയിൽ ഇന്ന് 75 പുതിയ കേസുകൾ
ദില്ലിയിൽ ഇന്ന് 75 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ 2156പേർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്.
ലോക്ഡൗൺ ലംഘനം; ഇന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത് 2,464 കേസുകള്‍
സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ കേസുകളുടെ എണ്ണത്തിൽ വന്‍ വർധവ്. നിയമങ്ങൾ ലംഘിച്ച് യാത്ര ചെയ്തതിന് ഇന്ന് സംസ്ഥാനത്ത് ആകെ 2,464 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിയമലംഘനം നടത്തിയ 2,120 പേരെ അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ച് റോഡിലിറങ്ങിയ 1,939 വാഹനങ്ങളാണ് ഇന്ന് മാത്രം പിടിച്ചെടുത്തത്. ഇന്നലെ 2231 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. ലോക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് തിരുവന്തപുരം റൂറലിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 412 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 417 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. 324 വാഹനങ്ങള്‍ പിടിച്ചെടുത്തു.
മഹാരാഷ്ട്രയിൽ 552 കേസുകൾ കൂടി
മഹാരാഷ്ട്രയിൽ 552 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 5218 ആയി.
ചികിത്സിയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു
യുഎഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ കടവത്തൂര്‍ സ്വദേശി എടവന ഷക്കീറാണ് മരിച്ചത്. രണ്ടാഴ്ചയായി അസുഖ ബാധിതനായി അജ്മാന്‍ ജിഎംസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ്: മൊയ്തീന്‍, മാതാവ്: ആയിശ.
ഇടുക്കിയിലെ അതിർത്തി ഗ്രാമങ്ങളിൽ നിരോധനാജ്ഞ നീട്ടി
ഇടുക്കിയിലെ അതിർത്തി ഗ്രാമങ്ങളിൽ നിരോധനാജ്ഞ നീട്ടി. തമിഴ്നാട്ടിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പീരുമേട്, ഉടുമ്പൻചോല താലുക്കുകളിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ 27 വാർഡുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ മേയ് മൂന്നു വരെ നീട്ടി ജില്ലാ കളക്ടർ ഉത്തരവിട്ടു. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡ് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതിനാൽ ഈ വാർഡിലും മേയ് മൂന്നു വരെ നിരോധനാജ്ഞ ഏർപ്പെടുത്തി. അതിർത്തി പ്രദേശങ്ങളിലെ പ്രധാന പാതകളിലൂടെയും വനപാതയിലൂടെയും ജനങ്ങൾ സഞ്ചരിക്കുന്നത് പൊലീസ് കർശനമായി തടയുന്നത് തുടരും.
കർണാടകത്തിൽ ഇന്ന് 10 പേർക്ക് കൊവിഡ്
കർണാടകത്തിൽ ഇന്ന് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
തമിഴ്നാട്ടിൽ 76 പേർക്ക് കൊവിഡ്
തമിഴ്നാട്ടിൽ 76 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 1596 ആയി.
കാർഷിക മേഖലയിൽ സമഗ്ര തന്ത്രം കൊണ്ട് വരും
കാർഷിക മേഖലയിൽ സമഗ്ര തന്ത്രം കൊണ്ട് വരുമെന്ന് മുഖ്യമന്ത്രി. രണ്ടു വർഷത്തിനുള്ളിൽ 25000 ഹെക്ടറിൽ നെൽ കൃഷി നടത്തും
എല്ലാവരും ചെറിയ തോതിൽ കൃഷി ചെയ്യണം
എല്ലാവരും ചെറിയ തോതിൽ എങ്കിലും കൃഷി ചെയ്യണമെന്ന് മുഖ്യമന്ത്രി. കൃഷി വകുപ്പ് തദ്ദേശ വകുപ്പുമായി ചേർന്ന് പുതിയ പദ്ധതി തയ്യാറാക്കും. ഒരു തദ്ദേശ സ്ഥാപന അതിർത്തിയിലും ഭൂമി തരിശ്ശിടില്ല എന്ന് പ്രതിജ്ഞ എടുക്കണം. സ്വന്തമായി തരിശ് ഇട്ടവർ കൃഷി ചെയ്യണം. അല്ലെങ്കിൽ കൃഷി ചെയ്യാൻ ഭൂ ഉടമ അനുവദിക്കണം.
ഇപ്പോൾ ധാന്യങ്ങൾ സ്റ്റോക്കുണ്ട്
മനുഷ്യനം ജീവിക്കാനാവശ്യമായ ഭക്ഷണം ലഭ്യമാക്കണം, ഇവിടെ ഇല്ലെങ്കിൽ മറ്റ് സ്ഥലങ്ങളിൽ നിന്ന് കൊണ്ട് വരുമായിരുന്നു,
നാം ഇങ്ങനെയൊന്നും ചിന്തിച്ചാൽ പോര നാം നാടിന്‍റെ പ്രത്യേകതകൾ ഉൾക്കൊണ്ട് കൊണ്ട് അതിനെ നേരിടാനുള്ള കരുതൽ നടപടികളിലേക്ക് കടക്കണം, ഇപ്പോൾ 213 ലോകരാഷ്ട്രങ്ങളിലാണ് ഇത് പടർന്ന് പിടിച്ചിരിക്കുന്നത്,ഇന്ന് ഭദ്രമാണ്. അടുത്ത ആഴ്ചയും മാസവും ആശങ്ക വേണ്ട ഇപ്പോൾ ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്കുണ്ട്.
നമ്മൾ കരുതൽ നടപടികളിലേക്ക് കടക്കണം
ഈ മഹാമാരി എല്ലാ ഇടങ്ങളെയും ബാധിച്ചിരിക്കുന്നു, നമ്മുടെ സംസ്ഥാനം ഇപ്പോഴേ തയ്യാറെടുപ്പുകൾ നടത്തേണ്ടതായിട്ടുണട്. നമ്മുടെ സംസ്ഥാനം പല കാര്യങ്ങളിലും മറ്റ് സ്ഥലങ്ങളെ ആശ്രയിക്കുന്നുണ്ട്. നമ്മുക്ക് ആവശ്യമായ മുഴുവൻ ഭക്ഷ്യം ധാന്യങ്ങൾ ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കേണ്ടതുണ്ട്. ഒരു ഘട്ടം കഴിഞ്ഞ് ഈ മഹാമാരിയുടെ ഒരു സംഹാരം മുഖം രാജ്യത്തും ലോകത്തും പ്രകടിപ്പിക്കുന്ന അവസ്ഥ വന്നാൽ നമ്മൾ അതിനേയും നേരിടേണ്ടവരാണ്. അന്ന് കരഞ്ഞിരുന്നിട്ട് കാര്യമില്ല, നമ്മൾ കരുതൽ നടപടികളിലേക്ക് കടക്കണം.
കടന്ന് പോകുന്നന്നത് വളരെ വിഷമം പിടിച്ച നാളുകളിലൂടെ
നാം കടന്ന് പോകുന്നന്നത് വളരെ വിഷമം പിടിച്ച നാളുകളിലൂടെയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ നാട് മാത്രമല്ല, രാജ്യമായാലും ലോകമായാലും ഈ മഹാമാരിയുടെ പിടിയിലകപ്പെട്ടാണ് നിൽക്കുന്നത് വളരെ വലിയ തോതിലുള്ള ആപത്ത് വന്ന് കഴിഞ്ഞു, ഇനി വരാനിരിക്കുന്നന ആപത്ത് ഏത് തരത്തിലാണെന്ന് കണ്ടറിയണം, ഇത് ഒട്ടേറേ മനുഷ്യ ജീവൻ കവരുന്നു, നാടും ജീവിതവും സ്തംഭിച്ചിരിക്കുന്നു ഇതുണ്ടാക്കുന്ന പ്രത്യാഘാതം വരും നാളുകളിൽ വലുതായിരിക്കും.
റംസാൻ വ്രത നാളിലും നിയന്ത്രണം തുടരും
ലോകമാകെ വിശുദ്ധ റമദാൻ മാസത്തേക്ക് കടക്കുകയാണ്. റമദാൻ കാലത്ത് പള്ളിയിലെ നമസ്ക്കാരങ്ങള്‍ക്ക് വലിയ പ്രധാന്യമാണ് കണക്കാക്കുന്നത്. എന്നാല്‍ രോഗവ്യാപന സാധ്യതയുള്ളതിനാല്‍ ആരാധനാലയങ്ങൾ നലവിലുള്ള സ്ഥിതി തുടരണം. ഇതില്‍ മതപണ്ഡിതരുമായി വീഡിയോ കോൺഫറസ് വഴി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയിട്ടുണ്ട്. മത നേതാക്കൾ ഇക്കാര്യം ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി. കൂട്ട പ്രാർത്ഥനകൾ കഞ്ഞി വിതരണം എന്നിവ മാറ്റി വെക്കും. ശരിയായ നിലപാടെടുത്ത മത നേതാക്കളോട് സര്‍ക്കാര്‍ നന്ദിയറിയിക്കുകയാണ്.