ദില്ലി: ദില്ലിയിൽ നിന്നും മധ്യപ്രദേശിലെ മോറേനാട്ടിലേക്ക് നടന്ന് പോകുകയായിരുന്ന അതിഥി തൊഴിലാളി മരിച്ചു. യാത്രയ്ക്കിടെ ആഗ്രയിൽ വച്ചാണ് മരണം സംഭവിച്ചത്. ഇയാളുടെ പോസ്റ്റ്മോർട്ടം നടപടികൾ ആഗ്രയിലെ ആശുപത്രിയിൽ നടന്നു

ദില്ലിയിലെ ഹോട്ടലിൽ ഹോം ഡെലിവറി ജീവനക്കാരൻ ആയിരുന്ന മുപ്പത്തി ഒമ്പതുകാരൻ ആണ് മരിച്ചത്. മൊറേന സ്വദേശിയാണ്. 

അതിനിടെ യുപി അതിർത്തികളിലേ തിരക്ക് ഒഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ആയിരക്കണക്കിന് ആളുകൾ തിങ്ങി നിറഞ്ഞിരുന്ന ആനന്ദ് വിഹാറിലും ഗാസിയാബാദിലും ഇന്ന് വിരലിൽ എണ്ണാവുന്ന ബസുകൾ മാത്രമാണ് ഉള്ളത്.