ലക്നൗ: ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയ 50 തൊഴിലാളികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്നും ദില്ലിയിൽ നിന്നും മടങ്ങിയെത്തിയ തൊഴിലാളികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബസ്തി ജില്ലയിൽ മാത്രം ആകെ കൊവിഡ് ബാധിതരുടെ എണ്ണം 104 ആയി.

Read more at:  യുപിയില്‍ അതിഥി തൊഴിലാളികളെ കയറ്റിയ വാഹനത്തില്‍ ടാര്‍പോളിനില്‍ പൊതിഞ്ഞ് മൃതദേഹവും...

കഴിഞ്ഞ ഒരാഴ്ചക്കിടെ തിരിച്ചെത്തിയ തൊഴിലാളികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ബസ്തി ജില്ലാ മജിസ്ട്രേറ്റ് അശുതോഷ് നിരഞ്ജൻ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൃത്യമായ പരിശോധന നടക്കുന്നതിനാലാണ് രോഗികളെ പെട്ടന്ന് കണ്ടെത്താനായതെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.

Read more at: 'കുടിയേറ്റ തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങി'; വ്യവസായ ശാലകളിലേക്ക് എത്തണമെന്ന് തദ്ദേശീയരോട് ഉദ്ധവ് ...