ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 80 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 43,893 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 79,90,322 ആയി. 508 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം ഒരു ലക്ഷത്തി ഇരുപതിനായിരം കടന്നു. 1,20,010 ആണ് നിലവിൽ രാജ്യത്തെ കൊവിഡ് മരണ സംഖ്യ. 1.50 ശതമാനമാണ് മരണ നിരക്ക്.

രോഗമുക്തി നിരക്ക് 90 ശതമാനത്തിൽ തുടരുകയാണ്. 58439 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 7259509 ആയി. 610803 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. 90.85 ശതമാനമാണ് രോഗമുക്തി നിരക്ക്.