വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം പിന്നിട്ടു. നാല് ലക്ഷത്തിധികം പേരാണ് ഇത് വരെ രോഗം ബാധിച്ച് മരിച്ചത്. അമേരിക്കയിലാണ് എറ്റവും കൂടുതൽ രോഗികൾ. 19 ലക്ഷം പേർക്ക് അമേരിക്കയിൽ മാത്രം രോഗം സ്ഥിരീകരിച്ചു. ഒരു ലക്ഷത്തിലധികം പേരാണ് ഇവിടെ മരിച്ചത്. 31 ലക്ഷത്തിലധികം പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.

അമേരിക്ക കഴിഞ്ഞാൽ എറ്റവും കൂടുതൽ രോഗികളുള്ളത് ബ്രസീലിലാണ്.