Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ചെന്നൈയിൽ മാത്രം 10,000ത്തിലധികം രോഗികൾ

സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 16,227 ആയി. ഇടുക്കിയിൽ നിന്ന് തിരിച്ചെത്തിയ ഒരാൾക്കും ഇന്ന് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചു.

Covid 19 number of cases rising in tamil nadu as relaxations continue to be allowed
Author
Chennai, First Published May 24, 2020, 6:28 PM IST

ചെന്നൈ: തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 16,000  കടന്നു. ഇന്ന് മാത്രം 718 പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 16,227 ആയി. ഇന്ന് 8 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ മരണ സംഖ്യ 111 ആയി.

ഇന്ന്  പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 587 പേരും ചെന്നൈയിലാണ്. ചെന്നൈ നഗരത്തിൽ മാത്രം രോഗ ബാധിതരുടെ എണ്ണം 10576 ആയി. ഇടുക്കിയിൽ നിന്ന് തിരിച്ചെത്തിയ ഒരാൾക്കും ഇന്ന് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചു.തേനി, കന്യാകുമാരി ജില്ലകളിലും രോഗികൾ കൂടി. കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിൽ ഇന്ന് പുതിയ കേസുകൾ ഇല്ല

വടക്കന്‍ ചെന്നൈയ്ക്ക് പുറമേ ദക്ഷിണ ചെന്നൈയിലും രോഗികള്‍ കൂടുകയാണ്. കണ്ണകി നഗര്‍ ചേരിയില്‍ 34 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. റെയില്‍വേ പൊലീസിലെ പത്ത് മലയാളി ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. രോഗവ്യാപനം ഇരട്ടിക്കുമ്പോഴും ചെന്നൈയില്‍ ഉള്‍പ്പടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കിയിരിക്കുകയാണ്.

സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. നാളെ മുതൽ ചെന്നൈയിൽ 17 ഇൻഡസ്ട്രിയൽ യൂണിറ്റുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. 25 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കാനാമ് അനുമതി നൽകിയിരിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകൾ അല്ലാത്ത പ്രദേശങ്ങളിലെ വ്യവസായശാലകൾക്കാണ് തുറന്ന് പ്രവ‍‌ർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന ജീവനക്കാരെ ജോലി ചെയ്യിപ്പിക്കരുതെന്നും നി‍ർദ്ദേശമുണ്ട്.

 

Follow Us:
Download App:
  • android
  • ios