Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം കുറയുന്നില്ല; 24 മണിക്കൂറിനിടെ 5611 കേസുകൾ കൂടി

140 പേരാണ് 24 മണിക്കൂറിനിടെ രോഗം മൂലം മരണത്തിന് കീഴടങ്ങിയത് ഇതോടെ രാജ്യത്തെ ആകെ മരണം 3303 ആയി ഉയർന്നു.

Covid 19 number of new cases rise in india no sign of curve flattening
Author
Delhi, First Published May 20, 2020, 9:41 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 5611 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 106750 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് എറ്റവും വലിയ പ്രതിദിന വർധനയാണ് ഇത്. 140 പേരാണ് 24 മണിക്കൂറിനിടെ രോഗം മൂലം മരണത്തിന് കീഴടങ്ങിയത് ഇതോടെ രാജ്യത്തെ ആകെ മരണം 3303 ആയി ഉയർന്നു.

Covid 19 number of new cases rise in india no sign of curve flattening

ഇന്നലെയാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നത്. നാലാം ഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് രോഗ വ്യാപനം നിയന്ത്രണങ്ങൾക്ക് അതീതമായി വർധിക്കുന്നത്. രാജ്യത്ത്  പ്രതിദിന കൊവിഡ് നിർണ്ണയ പരിശോധന ഇന്നലെ ഒരു ലക്ഷം പിന്നിട്ടതിന് പിന്നാലെ കേന്ദ്രം പരിശോധനകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഇന്നലെ പരിശോധിച്ചത് ഒരു ലക്ഷത്തി എണ്ണായിരത്തി ഇരുനൂറ്റി മുപ്പത്തിമൂന്ന് സാമ്പിളുകളാണ്. ഇതോടെ ഇതുവരെ 24, 25, 742 സാമ്പിളുകൾ പരിശോധിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടിക

 

S. No. Name of State / UT Total Confirmed cases* Cured/Discharged/Migrated Deaths**
1 Andaman and Nicobar Islands 33 33 0
2 Andhra Pradesh 2532 1621 52
3 Arunachal Pradesh 1 1 0
4 Assam 142 41 4
5 Bihar 1498 534 9
6 Chandigarh 200 57 3
7 Chhattisgarh 101 59 0
8 Dadar Nagar Haveli 1 0 0
9 Delhi 10554 4750 168
10 Goa 46 7 0
11 Gujarat 12140 5043 719
12 Haryana 964 627 14
13 Himachal Pradesh 92 47 3
14 Jammu and Kashmir 1317 653 17
15 Jharkhand 231 127 3
16 Karnataka 1397 544 40
17 Kerala 642 497 4
18 Ladakh 43 43 0
19 Madhya Pradesh 5465 2630 258
20 Maharashtra 37136 9639 1325
21 Manipur 9 2 0
22 Meghalaya 13 12 1
23 Mizoram 1 1 0
24 Odisha 978 277 5
25 Puducherry 18 9 1
26 Punjab 2002 1642 38
27 Rajasthan 5845 3337 143
28 Tamil Nadu 12448 4895 84
29 Telengana 1634 1010 38
30 Tripura 173 116 0
31 Uttarakhand 111 52 1
32 Uttar Pradesh 4926 2918 123
33 West Bengal 2961 1074 250
  Cases being reassigned to states 1096    
Total number of confirmed cases in India 106750# 42298 3303
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

രോഗ പ്രതിരോധം ശക്തമാണെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം വിഷയം ചർച്ച ചെയ്യും.  

Read more at: ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ആസൂത്രണമില്ലാതെ ? പിടിച്ച് കെട്ടാനാവാതെ കൊവിഡ് വ്യാപനം

ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ആസൂത്രണമില്ലാതെയാണെന്ന വാദവും ഇതിനിടെ ശക്തമാവുന്നുണ്ട്.  ഇപ്പോൾ രാജ്യത്ത് ഓരോ ദിവസവും നാലായിരത്തിലധികം രോഗികൾക്കാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലെത്താതെ പിടിച്ചു നിറുത്താൻ നിരവധി രാജ്യങ്ങൾക്ക് കഴിഞ്ഞപ്പോഴാണ് ഇന്ത്യയിൽ സ്ഥിതി വൻ പ്രതിസന്ധിയിലേക്ക് പോകുന്നത്. ശാസ്ത്രവിഷയങ്ങൾക്കായി പ്രധാനമന്ത്രി രൂപം നല്കിയ ടാസ്ക് ഫോഴ്സിലെ അംഗങ്ങളോട് ആലോചിക്കാതെയാണ് തന്ത്രം രൂപീകരിച്ചത് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

 

Follow Us:
Download App:
  • android
  • ios